- Home
- Brands
- Preethy Das

പ്രീതി ദാസ്
മലപ്പുറം ജില്ലയിലെ പടിക്കോട്ടുംപടിയില്‍ അധികാരത്തില്‍ അയ്യപ്പന്റെയും പുത്തൂക്കാട്ട് അമ്മുവിന്റെയും മകളായി ജനനം. ചെമ്മാട് തൃക്കുളം ഗവണ്മെന്റ് ഹൈസ്ക്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നു.
ജി.എച്ച്.എസ്.ചേളാരിയിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎഡ്. പഠനം പൂര്‍ത്തിയാക്കി. ചരിത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. ആകാശവാണിയില്‍ കഥ അവതരിപ്പിച്ചിട്ടുണ്ട്. ‘ആത്മോദകം’ എന്ന കഥയ്ക്ക് അശോകന് നാലപ്പാട്ട് കഥാമത്സരത്തിന്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. ‘തിരകളില്ലാത്ത കടല്‍’ എന്ന കഥയ്ക്ക് പുരസ്കാരങ്ങള്‍ ലഭിച്ചു.
ഭര്‍ത്താവ് : ദേവദാസ്
മക്കള്‍ : ശില്പ, ശിശിര
മരുമകന് : റിബീഷ് കെ.വി.
കൊച്ചുമകള്‍ : ഇഷ ഭക്ത