Thirakalillatha Kadal – Preethy Das

150.00

Category : Collection of Stories
ISBN : 978-81-968501-1-1
Binding : Paperback
Publishing Date : 2024
Publisher : Lipi Publications
Edition : 1
Number of pages : 96

150.00

Add to cart
Buy Now
Category:
Description

തിരകളില്ലാത്ത കടല്‍
(കഥാസമാഹാരം)
പ്രീതി ദാസ്

പ്രത്യാശയുടെ കഥാലോകം എന്ന് ഈ സമാഹാരത്തെ വിശേഷിപ്പിക്കാം. മാധവിക്കുട്ടിയുടെ ‘കോലാട്” എന്ന കഥയെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കഥയുണ്ട് ഈ സമാഹാരത്തില്‍. ‘ഇത്തിള്‍ക്കണ്ണി” എന്ന ഈ കഥ കുറെക്കൂടി നമ്മെ വേദനിപ്പിക്കും. വീടിനും വീട്ടുകാര്‍ക്കുമായി അരഞ്ഞ് അരഞ്ഞ് തീര്‍ന്നുപോയ ഒരു സ്ത്രീയുടെ കഥയാണത്. സ്വയം ജീവിക്കാന്‍ മറന്നുപോയ ആ സ്ത്രീയെ ഭര്‍ത്താവിനെക്കാളും മക്കളേക്കാളും തിരിച്ചറിയുന്നത് അവരുടെ മിണ്ടാപ്രാണികളാണ്. ഇത്തരം നൊമ്പരങ്ങളും കെടുതികളും ആവിഷ്‌കരിക്കുമ്പോഴും ജീവിതത്തിന് പ്രത്യാശയുടെ ഒരു അപരമുഖം കൂടിയുണ്ടെന്ന് പറഞ്ഞുവെയ്ക്കുന്നിടത്താണ് പ്രീതിയുടെ രചനകള്‍ വ്യത്യസ്തമാകുന്നത്.

ഡോ. മിനി പ്രസാദ്
(അവതാരികയില്‍നിന്ന്)

Brand

Brand

Preethy Das

പ്രീതി ദാസ് മലപ്പുറം ജില്ലയിലെ പടിക്കോട്ടുംപടിയില്‍ അധികാരത്തില്‍ അയ്യപ്പന്റെയും പുത്തൂക്കാട്ട് അമ്മുവിന്റെയും മകളായി ജനനം. ചെമ്മാട് തൃക്കുളം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നു. ജി.എച്ച്.എസ്.ചേളാരിയിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎഡ്. പഠനം പൂര്‍ത്തിയാക്കി. ചരിത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. ആകാശവാണിയില്‍ കഥ അവതരിപ്പിച്ചിട്ടുണ്ട്. 'ആത്മോദകം' എന്ന കഥയ്ക്ക് അശോകന്‍ നാലപ്പാട്ട് കഥാമത്സരത്തിന്റെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. 'തിരകളില്ലാത്ത കടല്‍' എന്ന കഥയ്ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഭര്‍ത്താവ് : ദേവദാസ് മക്കള്‍ : ശില്‍പ, ശിശിര മരുമകന്‍ : റിബീഷ് കെ.വി. കൊച്ചുമകള്‍ : ഇഷ ഭക്ത    
Reviews (0)

Reviews

There are no reviews yet.

Be the first to review “Thirakalillatha Kadal – Preethy Das”
Review now to get coupon!

Your email address will not be published. Required fields are marked *