- Home
- Brands
- Rafeeque Chokli

റഫീഖ് ചൊക്ലി
തലശേരിയ്ക്കടുത്ത് ചൊക്ലി എന്ന ഗ്രാമത്തില്‍ ജനനം. വാപ്പ: ടി.സി. ഇബ്രാഹിംകുട്ടി. ഉമ്മ: സഫിയ. ചൊക്ലി രാമവിലാസം ഹൈസ്‌കൂളില്‍ പഠനം. ചെറിയ പ്രായത്തില്‍ സ്ഥാപനങ്ങളില്‍ ജോലിക്കാരനായി ജീവിതത്തിന്റെ തുടക്കം. ഇപ്പോള്‍ ‘റോയല്‍ഫുഡ്‌സ്’ എന്ന സ്ഥാപനങ്ങളുടെ ഉടമ. ‘വീണു കിട്ടിയ നുറുങ്ങുകള്‍’ എന്ന പേരില്‍ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. കലാരംഗത്ത് സിനിമയിലും നാടകത്തിലും സജീവം. കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ (KHRA)എന്ന സംഘടനയുടെ മുഖപത്രമായ ‘ഹോട്ടല്‍ ന്യൂസിന്റെ’ ചീഫ് എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 ല്‍ ഗ്ലോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേഴ്‌സിറ്റി ഹോണറി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.
ഭാര്യ: സമീറ. മകള്‍: ഹയ ഫെറിന്‍.
വിലാസം:
റഫീഖ് ചൊക്ലി
എസ് 102,
ഫെഡറല്‍ ഗാര്‍ഡന്‍
പുളിഞ്ചോട് ജംഗ്ഷന്‍
ആലുവ
ഫോണ്‍: 8714474747
royasfoodaluva@gmail.com

