- Home
- Brands
- Rafeeque Panniyankara
റഫീഖ് പന്നിയങ്കര
പള്ളിയാളി കുഞ്ഞലവി, പാറക്കണ്ടി നബീസ ദമ്പതികളുടെ മകനായി കോഴിക്കോട് ജനനം.
ആനുകാലികങ്ങളില്‍ എഴുതുന്നു. 24 വര്‍ഷമായി പ്രവാസിയാണ്. ന്യൂ സഫാമക്ക പോളിക്ലിനിക്കില്‍ (റിയാദ്) ജോലി ചെയ്യുന്നു.
2009 മുതല്‍ ബ്ലോഗര്‍ (www.muttayitheru.blogspot.com)
പുസ്തകം: നഗരക്കൊയ്ത്ത് (കഥകള്‍), കടല്‍ദൂരം (കവിതകള്‍)
റിയാദില്‍ നിന്നും ചെരാത് സാഹിത്യ വേദി പുറത്തിറക്കുന്ന ‘ഇല’ ഇന്‍ലന്‍ഡ് മാസികയുടെ പത്രാധിപ സമിതി അംഗം.
തിരുവനന്തപുരം ശ്രീലയം കലാവേദിയുടെ മിനിക്കഥാസമ്മാനം (2003), ദുബായ് കൈരളി കലാകേന്ദ്രം ചെറുകഥാസമ്മാനം (2004), ഷാര്‍ജ തനിമ കലാവേദി മിനിക്കഥാസമ്മാനം (2005), കവി പി.ടി. അബ്ദുറഹ്മാന്‍ സ്മാരക കവിതാസമ്മാനം (2008), കേളി കടമ്മനിട്ട രാമകൃഷ്ണന്‍ കവിതാസമ്മാനം (2008), ഫെയ്‌സ്ബുക്ക് വാസ്തവം ഗ്രൂപ്പിന്റെ കവിതാസമ്മാനം (2013), പുരോഗമന കലാസാഹിത്യ സംഘം കഥാസമ്മാനം (പാലക്കാട് സംസ്ഥാന സമ്മേളനം 2013), കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മെഗാ ഇവന്റ് കവിതാസമ്മാനം (2014), ഷാര്‍ജ അക്ഷരം കഥാസമ്മാനം (2014), അബുദാബി മലയാളി സമാജം കവിതാസമ്മാനം (2014), നവയുഗം സഖാവ് കെ.സി. പിള്ള സ്മാരക കഥാസമ്മാനം (2015), പുരോഗമന കലാസാഹിത്യ സംഘം കഥാസമ്മാനം (കോഴിക്കോട് ജില്ലാ സമ്മേളനം 2016), റിയാദ് പയ്യന്നൂര്‍ സൗഹൃദവേദി കെ.എസ്. രാജന്‍ സ്മാരക സാഹിത്യ പുരസ്‌കാരം (2017), സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദിന്റെ ശ്രുതിലയം സ്‌നേഹസമ്മാനം (2019) എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ നാലകത്ത് സുലൈഖ (സുലു)
മക്കള്‍: റഫ്‌സില, മുഹ്‌സിന, ഫര്‍ഹാന്‍
മരുമകന്‍ : ജംഷീഖ്
ചെറുമകള്‍ : ജന്ന സയാന
വിലാസം:
റഫീഖ് പന്നിയങ്കര
‘റഫ്‌സിലാസ്’
മാത്തറ, കോഴിക്കോട് – 673014.
Mobile : 0091 8086 195 695
e-mail : panniyankara@gmail.com
facebook : www.facebook.com/rafeeqpanniyankara