BATHAYILEKKULLA VAZHI
₹120.00 ₹110.00
ബത്ഹയിലേക്കുള്ള വഴി
(കഥകള്‍)
റഫീഖ് പന്നിയങ്കര
പേജ്: 120
പ്രവാസജീവിതത്തില്‍നിന്നും മലയാളിയുടെ നിത്യാനുഭവങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ജീവിതഗന്ധിയായ 19 കഥകള്‍. അവതരണത്തിലെ മൗലികതയാണ് ഈ സമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്. പല കഥകളും പരീക്ഷണോന്മുഖത പ്രദര്‍ശിപ്പിക്കുന്നവയാണ്. വൈവിധ്യങ്ങളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ബത്ഹയിലേക്കുള്ള വഴി എന്ന കഥ വഞ്ചനയുടെ പുതിയ ഇരകളെ കാണിച്ചു തരുമ്പോള്‍ ബെന്നിച്ചന്റെ സുവിശേഷം എന്ന കഥ വിചിത്രമനുഷ്യന്റെ ഭ്രാന്തന്‍ചിന്തകളെ വായനക്കാരന്റെ മനസ്സിലേക്കാഞ്ഞെറിയുന്നു. മലയാള കഥയിലെ ഭാവുകത്വപരിണാമത്തെ അടയാളപ്പെടുത്തുന്ന രചന.
ഓനൊരു കഥയില്ലാത്തോനാ…
എന്നെക്കുറിച്ച് പണ്ട് ചിലരങ്ങനെ പറഞ്ഞിട്ടുണ്ട്. ഞാന്‍ കേള്‍ക്കാതെ ഇന്നും അങ്ങനെ പറയുന്നവരുണ്ടാകാം.
ഓ… ഓന്റൊരു കഥ എയ്ത്ത്.
പിന്നീട്, കഥയെഴുതുന്നവനെന്ന് ചിലര് പറഞ്ഞപ്പോള്‍ പലരുടെയും കമന്റ്.
എല്ലാവര്‍ക്കും ഇഷ്ടമാവുന്നൊരു കഥയെഴുതാന്‍ എന്നാണെനി ക്കാവുക. അങ്ങനെയൊരു കഥയാണെന്റെ സ്വപ്നം. ഇരുപതാം വയസ്സില്‍ ആദ്യരചന അച്ചടിമഷിയുടെ പകിട്ടില്‍ വായിച്ച സന്തോഷം തന്നെയാണ് പുതിയതൊന്ന് പിറക്കുമ്പോഴും.
ആ സന്തോഷത്തിനായി പിന്നെയും പിന്നെയും എഴുതിക്കൊ ണ്ടേയിരിക്കുന്നു. പത്ത് വര്‍ഷം മുമ്പാണ് ആദ്യപുസ്തകം പുറത്തിറ ങ്ങുന്നത്. ഇപ്പോഴിതാ ബത്ഹയിലേക്കുള്ള വഴി.
Brand
Rafeeque Panniyankara

Reviews
There are no reviews yet.