കണ്ണൂര്‍ ജില്ലയിലെ കല്ലിക്കണ്ടിയില്‍, പുതിയമഠത്തില്‍ കേളുനായരുടെയും ജാനകിയുടെയും മകനായി ജനനം. തൃപ്രങ്ങോട്ടൂര്‍ എല്‍.പി. സ്‌കൂള്‍, കണ്ണങ്കോട് യു.പി. സ്‌കൂള്‍, കൊളവല്ലൂര്‍ ഹൈസ്‌കൂള്‍, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോേളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. എറണാകുളത്തെ കേരള പ്രസ് അക്കാദമിയില്‍നിന്നും ജേണലിസത്തില്‍ ഡിപ്ലോമയെടുത്ത ശേഷം മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലുകളിലൊന്നായ കേരള വേള്‍ഡ് ഡോട്ട് കോമില്‍ സബ് എഡിറ്ററായി. 2002 മുതല്‍ മംഗളം ദിനപത്രത്തിന്റെ പത്രാധിപസമിതിയംഗം. പിന്നീട് കേരളകൗമുദിയില്‍. മികച്ച ടെലിവിഷന്‍ ലേഖനത്തിനുള്ള കാഴ്ച അവാര്‍ഡ്, സിനിമാഗ്രന്ഥത്തിനുള്ള കെ.പി. ഉമ്മര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പാലപ്പൂമണമൊഴുകുന്ന ഇടവഴികള്‍ (സംവിധായകന്‍ പി. പത്മരാജനൊപ്പമുള്ള പൂജപ്പുര രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍), അവര്‍ അറിഞ്ഞതും അനുഭവിച്ചതും, ഫ്രെയിമിനപ്പുറം ജീവിതം, അഭിനയം അനുഭവം, ലൈഫ് ഓഫ് ക്യാപ്റ്റന്‍ (ക്യാപ്റ്റന്‍ രാജുവിന്റെ ഓര്‍മ്മകള്‍), ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് (സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍-ഒരോര്‍മ്മപ്പുസ്തകം), അവര്‍ തീകൊളുത്തിയ ഒലിവ്മരച്ചില്ലകള്‍, മമ്മൂട്ടി: നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ, മനസ്സില്‍ കൊടിയേറിയ ഓര്‍മ്മകള്‍, ലളിതം (കെ.പി.എ.സി. ലളിത-ഓര്‍മ്മ/പഠനം), ജഗതി: ഒരു അഭിനയവിസ്മയം, കൊടുങ്കാറ്റിലും കെടാതെ പോയത്, ഒറ്റ ഫ്രെയിമില്‍ ഒതുങ്ങാതെ എന്നിവയാണ് കൃതികള്‍. ഇപ്പോള്‍ കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട് എഡിഷനില്‍ ചീഫ് സബ് എഡിറ്റര്‍. ഭാര്യ : പ്രിയങ്ക. മക്കള്‍: ഹൃഷികേശ്, ആയുഷ്. വിലാസം: പുതിയമഠത്തില്‍ കല്ലിക്കണ്ടി പി.ഒ. കണ്ണൂര്‍ – 670 693 E-mail: puthiyamadam@gmail.com