Product Filter

വിശ്വപ്രസിദ്ധ സൂഫിയും ഇലാഹി അനുരാഗത്തിന്റെ ആത്മാവറിഞ്ഞ അപൂറ്വം ജ്ഞാനികളില് ഒരാളുമാണ് മൗലാന ജലാല്‍ അദ്ദീന്‍ മുഹമ്മദ് റൂമി(റ) (1207-1273). പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്ഗാനിസ്ഥാനിലുള്ള ബാല്‍ഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിതത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുര്‍ക്കിയിലെ കോന്യയില്‍ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാല്‍ റൂമി എന്ന വിശേഷണ നാമത്തില്‍ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെട്ടവയുമാണ്.

റൂമിയുടെ ആത്മീയ ഈരടികള്‍ എന്നറിയപ്പെടുന്ന മസ്‌നവി എ മഅനവി എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ രചനകളില്‍ ഏറ്റവും പ്രശസ്തമായത്. ദിവാന്‍ എ കബീര്‍ എന്ന കൃതിയും പ്രശസ്തമാണ്.

സൂഫിസത്തിന്റേയോ, ഇസ്ലാമിന്റേയോ മറ്റേതെങ്കിലും മതത്തിന്റെയോ മാത്രം വീക്ഷണം പുലര്‍ത്തുന്നതല്ല റൂമിയുടെ ലോകം. അത് വിശ്വസ്‌നേഹത്തിലും ഏകദൈവത്തിന്റെ അനന്യതയിലും ഊന്നിയതാണ്.

 

Showing the single result