- Home
- Brands
- SALIN MANGUZHI
സലിന്‍ മാങ്കുഴി
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനു സമീപം മാങ്കുഴിയില്‍ ജനിച്ചു. റിട്ടയേര്‍ഡ് അധ്യാപകരായ ജി.വിദ്യാധരനും എന്‍.ഗിരിജാമണിയുമാണ് മാതാപിതാക്കള്‍. ചീരാണിക്കര ഗവ. എല്‍.പി.എസ്, തേമ്പാംമൂട് ജനതാ ഹൈസ്‌കൂള്‍, തിരുവനന്തപുരം എം.ജി. കോളേജ്, ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, നിയമ ബിരുദം, പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്.
1990 മുതല്‍ ആകാശവാണി, ദൂരദര്‍ശന്‍ എന്നീ മാധ്യമങ്ങള്‍ക്കായി വിവിധ രചനകള്‍ നിര്‍വ്വഹിച്ചു. ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ ന്യൂസ് റീഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 മുതല്‍ 97 വരെ കേരള കൗമുദിയിലും 97 മുതല്‍ 2000 വരെ ദുബായ് റേഡിയോ ഏഷ്യയിലും (പ്രോഗ്രാം പ്രൊഡ്യൂസര്‍/ ന്യൂസ് റീഡര്‍) പ്രവര്‍ത്തിച്ചു. 2000 മുതല്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലി നോക്കുന്നു. 2014-16 ല്‍ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള വിക്‌ടേഴ്‌സ് ചാനലിന്റെ മേധാവിയായിരുന്നു. നിലവില്‍ പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടറായി സെക്രട്ടേറിയറ്റില്‍ സേവനം അനുഷ്ഠിക്കുന്നു.
ഇന്ത്യന്‍ പനോരമ സെലക്ഷന്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ സിനിമ ‘നോട്ട’ത്തിന്റെ കഥ, സംഭാഷണവും ‘വൈറ്റ്‌പേപ്പര്‍’ എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണവും നിര്‍വഹിച്ചു. ‘എസ്‌കേപ്പ് ഫ്രം ഉഗാണ്ട’ യുടെ സംഭാഷണ രചനാപങ്കാളിയാണ്. ”ക്രോസ്‌റോഡി”ലെ കാവല്‍ എന്ന സിനിമയുടെ രചനയും നിര്‍വ്വഹിച്ചു.
റിവര്‍ ലൈഫ് എന്ന ഹ്രസ്വചിത്രത്തിന്റെ രചനയ്ക്ക് മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് (2015), മികച്ച കമന്റേറ്റര്‍ക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് (2016), മികച്ച ലേഖകനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് (2017), കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ഏര്‍പ്പെടുത്തിയ സുരേന്ദ്രന്‍ സ്മാരക കഥാപുരസ്‌കാരം (2018), മികച്ച ടെലിവിഷന്‍ അഭിമുഖകാരനുള്ള തിക്കുറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ജി.ഷീലയാണ് ഭാര്യ. വിദ്യാര്‍ഥികളായ അനേന, അദ്വൈത എന്നിവര്‍ മക്കള്‍.
വിലാസം:
ഫ്‌ളാറ്റ് നമ്പര്‍ 532, 8-ാം ബ്ലോക്ക്
ഇ.എം.എസ് നഗര്‍, പാറ്റൂര്‍
തിരുവനന്തപുരം-35. ഫോണ്‍: 9447246153
Email: salinmankuzhi@gmail.com