PERAAL

150.00

പേരാള്‍
(കഥകള്‍)

സലിന്‍ മാങ്കുഴി

പേജ്: 160

കഥകളുടെ വൈവിധ്യം അത്ഭുതകരമായി സലിന്‍ സൂക്ഷിക്കുമ്പോഴും ആഴത്തില്‍ തേങ്ങുന്ന ഒച്ച സ്വത്വപ്രതിസന്ധിയുടേതാണ്. സ്വത്വപ്രഹേളിക ഏറ്റവും മൂര്‍ത്തമായി അവതരിപ്പിക്കുന്ന ‘പേരാള്‍” ഉയര്‍ന്ന വായനക്ഷമതയുടെ ഹിപ്‌നോട്ടിക് നിദ്രയിലകപ്പെടുത്തുന്ന കഥയാണ്.

150.00

Add to cart
Buy Now
Description

കഥ എഴുതാന്‍ തുടങ്ങുമ്പോള്‍ കരുതുന്നതു പോലെയാകില്ല എഴുതി പൂര്‍ത്തീകരിക്കുമ്പോള്‍ -അതുവരെ ചിന്തിച്ചിട്ടില്ലാത്ത മുഹൂര്‍ത്തങ്ങളും മനുഷ്യരും തീര്‍പ്പുകളും ചുരന്നിറങ്ങുന്ന അനുഭവമാണ് എനിക്ക് കഥാരചന. അതിനാല്‍ എന്റെ കഥയുടെ ആദ്യവായനക്കാരനും ആദ്യ ആസ്വാദകനും ഞാന്‍ തന്നെയാണ്. എഴുതിയതില്‍ നല്ലതെന്നു സ്വയം ഉറപ്പിച്ച പതിനൊന്നു കഥകളാണ് ഈ സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ളത്. കലാകൗമുദി, സമകാലിക മലയാളം, ദേശാഭിമാനി വാരിക, കഥ, കേരളകൗമുദി ഓണപ്പതിപ്പ് എന്നീ പ്രസിദ്ധീകരണങ്ങളിലാണ് ഇവ പ്രകാശിപ്പിച്ചത്.

ഡോ. എം.ലീലാവതി ടീച്ചറുടെ അവതാരിക എനിക്കും പുസ്തകത്തിനും കിട്ടിയ വലിയ അനുഗ്രഹം. ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ആസ്വാദനം, നിറഞ്ഞസ്‌നേഹം. എന്റെ ഗുരുനാഥന്‍ ഡോ. സുധീര്‍ കിടങ്ങൂരിന്റെ പഠനം, ഗുരുപ്രസാദം.

ഒരു വര്‍ഷം മുമ്പാണ് സുഹൃത്ത് ശ്രീ.കെ. ജി. സന്തോഷ് വഴി ലീലാവതി ടീച്ചര്‍ സമക്ഷം കഥകള്‍ എത്തിച്ചത്. പിന്നീട് എഴുതിയ പേരാള്‍ ഉള്‍പ്പെടെയുള്ള ഈ സമാഹാരത്തിലെ മറ്റ് കഥകള്‍ ടീച്ചറുടെ അക്ഷരാനുഗ്രഹത്തിനായി സമര്‍പ്പിക്കുന്നു.
ഒരുപാട് പേരെ നന്ദിയോടെ ഓര്‍ക്കുന്നു. എസ്. ഭാസുരചന്ദ്രന്‍, രവീന്ദ്രന്‍ ചെന്നിലോട്, പ്രസാധകന്‍ എ.വി. അക്ബര്‍, വി.ഡി. ശെല്‍വരാജ്, ശശി പരവൂര്‍, ഗായിക ശ്രീമതി ആശാലത, നിസ്സാര്‍ സെയ്ദ്, പി.എന്‍. രജിലാല്‍, ബി.ടി. അനില്‍കുമാര്‍, സജീവ് പാഴൂര്‍, പ്രമോദ് കാരുവള്ളില്‍, എ.വി. തമ്പാന്‍, ബൈജുഭാസ്‌കര്‍, എന്റെ പ്രിയതമ ഷീല അങ്ങനെ നിരവധി പേരുണ്ട്; എഴുതാന്‍ അവസരവും തീവ്രപ്രേരണയും നിര്‍ദ്ദേശങ്ങളും നല്കിയ പ്രിയപ്പെട്ടവരായി.
ഇതെന്റെ ആദ്യ കഥാസമാഹാരമാണ്. ഇതും എന്റെ ജീവിതവും അച്ഛന്റെ ദീപ്തസ്മരണയ്ക്കും അമ്മയുടെ സഹനങ്ങള്‍ക്കും മുന്നില്‍ സമര്‍പ്പിക്കുന്നു.

സ്‌നേഹത്തോടെ,
സലിന്‍ മാങ്കുഴി

Brand

Brand

SALIN MANGUZHI

സലിന്‍ മാങ്കുഴി തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനു സമീപം മാങ്കുഴിയില്‍ ജനിച്ചു. റിട്ടയേര്‍ഡ് അധ്യാപകരായ ജി.വിദ്യാധരനും എന്‍.ഗിരിജാമണിയുമാണ് മാതാപിതാക്കള്‍. ചീരാണിക്കര ഗവ. എല്‍.പി.എസ്, തേമ്പാംമൂട് ജനതാ ഹൈസ്‌കൂള്‍, തിരുവനന്തപുരം എം.ജി. കോളേജ്, ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, നിയമ ബിരുദം, പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്. 1990 മുതല്‍ ആകാശവാണി, ദൂരദര്‍ശന്‍ എന്നീ മാധ്യമങ്ങള്‍ക്കായി വിവിധ രചനകള്‍ നിര്‍വ്വഹിച്ചു. ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ ന്യൂസ് റീഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 മുതല്‍ 97 വരെ കേരള കൗമുദിയിലും 97 മുതല്‍ 2000 വരെ ദുബായ് റേഡിയോ ഏഷ്യയിലും (പ്രോഗ്രാം പ്രൊഡ്യൂസര്‍/ ന്യൂസ് റീഡര്‍) പ്രവര്‍ത്തിച്ചു. 2000 മുതല്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലി നോക്കുന്നു. 2014-16 ല്‍ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള വിക്‌ടേഴ്‌സ് ചാനലിന്റെ മേധാവിയായിരുന്നു. നിലവില്‍ പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടറായി സെക്രട്ടേറിയറ്റില്‍ സേവനം അനുഷ്ഠിക്കുന്നു. ഇന്ത്യന്‍ പനോരമ സെലക്ഷന്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ സിനിമ 'നോട്ട'ത്തിന്റെ കഥ, സംഭാഷണവും 'വൈറ്റ്‌പേപ്പര്‍' എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണവും നിര്‍വഹിച്ചു. 'എസ്‌കേപ്പ് ഫ്രം ഉഗാണ്ട' യുടെ സംഭാഷണ രചനാപങ്കാളിയാണ്. ''ക്രോസ്‌റോഡി''ലെ കാവല്‍ എന്ന സിനിമയുടെ രചനയും നിര്‍വ്വഹിച്ചു. റിവര്‍ ലൈഫ് എന്ന ഹ്രസ്വചിത്രത്തിന്റെ രചനയ്ക്ക് മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് (2015), മികച്ച കമന്റേറ്റര്‍ക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് (2016), മികച്ച ലേഖകനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് (2017), കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ഏര്‍പ്പെടുത്തിയ സുരേന്ദ്രന്‍ സ്മാരക കഥാപുരസ്‌കാരം (2018), മികച്ച ടെലിവിഷന്‍ അഭിമുഖകാരനുള്ള തിക്കുറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ജി.ഷീലയാണ് ഭാര്യ. വിദ്യാര്‍ഥികളായ അനേന, അദ്വൈത എന്നിവര്‍ മക്കള്‍. വിലാസം: ഫ്‌ളാറ്റ് നമ്പര്‍ 532, 8-ാം ബ്ലോക്ക് ഇ.എം.എസ് നഗര്‍, പാറ്റൂര്‍ തിരുവനന്തപുരം-35. ഫോണ്‍: 9447246153 Email: salinmankuzhi@gmail.com
Reviews (0)

Reviews

There are no reviews yet.

Be the first to review “PERAAL”
Review now to get coupon!

Your email address will not be published. Required fields are marked *