Product Filter

ഡോ. ഉമര്‍ ഫാറൂഖ്  എസ്.എല്‍. പി

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സ്വദേശി സി.പി സൈനുദ്ദീന്‍ ഹാജിയുടെയും മുട്ടം സ്വദേശി എസ്.എല്‍.പി ബീഫാത്തിമയുടെയും മകന്‍. പുതിയങ്ങാടി വെസ്റ്റ് എല്‍.പി . സ്‌കൂള്‍ ചൂട്ടാട്, വെങ്ങര മാപ്പിള യു. പി സ്‌കൂള്‍ മുട്ടം, പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍, സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ്, ഫാറൂഖ് കോളേജ് കോഴിക്കോട്, മദ്രാസ് യൂണിവേഴ്‌സിറ്റി, കോയമ്പത്തൂര്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൈസൂര്‍ ആര്‍.ഐ. ഇ. യില്‍ നിന്ന് എജുക്കേഷന്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി. ബിരുദവും, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ടീച്ചര്‍ ട്രെയിനര്‍ (CIDTT) യും മാസ്റ്റര്‍ പ്രാക്ടീഷണര്‍ ഇന്‍ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംങ് (MNLP, USA) കരസ്ഥമാക്കി. പ്രോഗ്രസീവ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാദിഹുദ , കണ്ണൂര്‍ സ്ഥാപക പ്രിന്‍സിപ്പാലായിരുന്നു. ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , കാസര്‍ഗോഡ് പ്രിസിപ്പാലായും മാലിക് ദീനാര്‍ ഹോസ്പിറ്റല്‍, കാസര്‍ഗോഡ് സൈക്കോളജിസ്റ്റായും സേവനമഷ്ഠിച്ചിട്ടുണ്ടണ്ടണ്ടസ്സ്. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ (CWC, Kannur) ആറു വര്‍ഷം മെമ്പറായും ആക്ടിംഗ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ടണ്ടണ്ടസ്സ്. ഇപ്പോള്‍ മാധവറാവുസിന്ധ്യ ഹോസ്പിറ്റല്‍ – കണ്ണൂര്‍, മന:സ്പര്‍ശം സൈക്കോ കെയര്‍ -പഴയങ്ങാടി എന്നിവിടങ്ങളില്‍ സൈക്കോളജിസ്റ്റ് ആന്റ് സൈക്കോ തെറാപ്പിസ്റ്റായി സേവനം ചെയ്യുന്നു. വിവിധ പത്ര പ്രസിദ്ധീകരണങ്ങളിലും ആനുകാലികങ്ങളിലും മന:ശാസ്ത്ര ലേഖനങ്ങള്‍ എഴുതാറുസ്സ്.

കൃതികള്‍:
മന:സ്പര്‍ശം, മന:സ്പന്ദം,കൗമാര മന:ശാസ്ത്രം, ദാമ്പത്യം ഈടുറ്റതാക്കാന്‍ ,
പ്രശ്‌നങ്ങളും പ്രതിസന്ധികളും എങ്ങനെ മറികടക്കാം, ഹജ്ജ്:
എന്റെ തീര്‍ത്ഥയാത്ര, സന്തോഷത്തോടെ ജീവിക്കാം.
ഇതില്‍ കൗമാര മന:ശാസ്ത്രം എന്ന കൃതി നാറ്റോ (NATO) നാഷണല്‍ അവാര്‍ഡീ ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ ഏര്‍പെടു ത്തിയ 2016ലെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുസ്സ്.

ഭാര്യ: സാജിത (മാടായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫിസിക്‌സ് അധ്യാപിക).
മക്കള്‍ : സഫ്ദര്‍ ജാവിദ് ഫാറൂഖ്, സോന പര്‍വീണ്‍ ഫാറൂഖ്, ഫര്‍സീന്‍ ജാവിദ് ഫാറൂഖ്.
വിലാസം :
ലൈറ്റ് ഹൗസ്,
പി.ഒ. പഴയങ്ങാടി
കണ്ണൂര്‍ – 670303
e-mail: ufslp.dr@gmail.com

Showing the single result