- Home
- Brands
- VINEESH VIDYADHARAN

വിനീഷ് വിദ്യാധരന്‍
കോഴിക്കോട് തിരുവണ്ണൂരില്‍ എം എസ് വിദ്യാധരന്റെയും പദ്മിനി വിദ്യാധരന്റെയും മകനായി ജനിച്ചു. വിനീഷ് ആന്‍ഡ് അസോസിയേറ്റ്‌സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ആണ്. അര്‍ബന്‍ പ്ലാനര്‍, ടൗണ്‍ പ്ലാനര്‍ എ, ചാര്‍ട്ടേര്‍ഡ് എഞ്ചിനീയര്‍, ഗവണ്‍മെന്റ് അപ്രൂവ്ഡ് ലാന്‍ഡ് ആന്റ് ബില്‍ഡിംഗ് വാല്യൂവര്‍, ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. അതോടൊപ്പം ട്രെയിനറും, മോട്ടീവേഷനല്‍ സ്പീക്കറും, ഗായകനും ചിത്രകാരനും കൂടി ആണ്. അര്‍ബന്‍ പ്ലാനിങ്ങിലും ഭൂമിയുടെ മൂല്യനിര്‍ണയത്തിലും അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് വാല്യുവേഴ്‌സ് ഇന്ത്യയുടെ അധ്യാപകനും, എമിനെന്റ് എഡ്യൂക്കേറ്റര്‍ അവാര്‍ഡ് നേടുന്ന ആദ്യ മലയാളിയുമാണ്. ലയണ്‍സ് ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറില്‍ ഒരാള്‍. നിലവില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പ്രസിഡന്റ്. കോഴിക്കോട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി അംഗം, ഗങഇഠ എന്‍ജിനീയറിങ് കോളേജ് ഗവേര്‍ണിങ് ബോഡി അംഗം, കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി അക്കാദമിക് കൗണ്‍സില്‍ അംഗം, കോഴിക്കോട് പ്ലാനറ്റോറിയം ആന്‍ഡ് റീജിയണല്‍ സയന്‍സ് സെന്റര്‍ അഡൈ്വസറി കമ്മിറ്റി അംഗം, പ്രശാന്തി സ്‌പെഷ്യല്‍ സ്‌കൂള്‍ (ഭിന്നശേഷി വിദ്യാലയം) നടത്തുന്ന നവജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റി, കോഴിക്കോട് മുഹമ്മദ് റഫി ഫൗണ്ടേഷന്‍ സ്ഥാപക സെക്രട്ടറി, കിഷോര്‍ കുമാര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്, കേരളത്തിലെ സംഗീതകലാകാരന്മാരുടെ ആദ്യ സംഘടന ആയ മ്യൂസിഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ്. 2024 മാര്‍ച്ച് 13 മുതല്‍ 17 വരെ കോഴിക്കോട് കേരള ലളിതകലാ അക്കാഡമിയില്‍ വെച്ച് ‘റെമിനിസ്സന്‍സ്’ എന്ന പേരില്‍ ചിത്രപ്രദര്‍ശനം നടത്തി.
വിദ്യാഭ്യാസ യോഗ്യത:
* സിവില്‍ എഞ്ചിനീറിങ്ങില്‍ ബിരുദം
* ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ഒന്നാം റാങ്കോടുകൂടി കോഴിക്കോട് എന്‍ ഐ ടി യില്‍ നിന്നും ബിരുദാനന്തര ഡിപ്ലോമ.
* ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗില്‍ ബിരുദാനന്തര ബിരുദം.
* മദ്രാസ് ഐ.ഐ.ടി.യില്‍ നിന്നും കോണ്‍ക്രീറ്റ് ടെക്‌നോളജി ആന്‍ഡ് പ്രാക്ടീസില്‍ സര്‍ട്ടിഫിക്കേറ്റ്.
* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് റോട്ടക്കില്‍ നിന്ന് എക്‌സിക്യൂട്ടീവ് പ്രോജക്ട് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേറ്റ്.
* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാണ്‍പൂരില്‍ നിന്ന് പ്രോജക്ട് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേറ്റ്.
* വാസ്തുവിദ്യ ഗുരുകുലം ആറന്മുളയില്‍ നിന്ന് ട്രെഡിഷണല്‍ ആര്‍ക്കിടെക്ചറലും വാസ്തുവിദ്യയിലും ഉള്ള ഡിപ്ലോമ
* ഓള്‍ ഇന്ത്യ ഗന്ധര്‍വ മഹാവിദ്യാലയ മുംബൈയില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതത്തില്‍ സര്‍ട്ടിഫിക്കേറ്റ്.
* ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ലാന്‍ഡ് ആന്‍ഡ് ബില്‍ഡിംഗ് വാല്യൂവര്‍ പരീക്ഷ പാസായി.
അവാര്‍ഡുകള്‍:
* സഹകരണരത്‌ന പുരസ്‌കാരം
* എ.ടി. ഉമ്മര്‍ പുരസ്‌കാരം
* എക്സലന്‍സ് അവാര്‍ഡ് ഓഫ് കാലിക്കറ്റ് കള്‍ച്ചറല്‍ സെന്റര്‍
* രാമദാസ് വൈദ്യര്‍ പുരസ്‌കാരം
* ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് വാല്യുവേര്‍സ് ഇന്ത്യ എമിനെന്റ് എഡ്യൂക്കേറ്റര്‍ അവാര്‍ഡ്.
* തംബുരു മ്യൂസിക് ലൗവേഴ്സ് വെല്‍ഫെയര്‍ ട്രസ്റ്റ് മുഹമ്മദ് റഫി പുരസ്‌കാരം 2023
ഭാര്യ : ഡോ.അഞ്ജന നമ്പ്യാര്‍
മക്കള്‍ : അച്യുത്, കേശവ്
വിലാസം:
അച്യുതം കേശവം, വെള്ളിപറമ്പ്,
6-ാം മൈല്‍, കോഴിക്കോട് – 673 008
മൊബൈല്‍: 9846054889
“Saphalajeevithathinu 100 Sandeshangal by Vineesh Vidyadharan” has been added to your cart. View cart
Showing all 2 resultsSorted by popularity