Product Filter

വിനു നീലേരി

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്രയില്‍ ജനിച്ചു. അച്ഛന്‍: നീലേരി ഗോപാലന്‍. അമ്മ: വടക്കേടത്ത് കൗസല്യ. സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതലേ കവിതകളും കഥകളും എഴുതിത്തുടങ്ങി. വര്‍ഷങ്ങളായി ആകാശവാണിയില്‍ ഹിന്ദിയില്‍ സ്വന്തം കഥകളും കവിതകളും സംപ്രേഷണം ചെയ്തുവരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഹിന്ദി ഒപ്പനിസ്റ്റ് (ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തു).
2018-ല്‍ പോള്‍ നാഥ് മെമ്മോറിയല്‍ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ്, 2022-ല്‍ ഗുരുപൂജ അവാര്‍ഡ് എന്നിവ ലഭിച്ചു.
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകളും കഥകളും പ്രസിദ്ധീകരിക്കുന്നുണ്ട്. ‘തിരകള്‍’ ആദ്യ മലയാളകവിതാ സമാഹാരം.
മുപ്പത് വര്‍ഷത്തെ അധ്യാപനജീവിതം. (15 വര്‍ഷം പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു.) 2023-ല്‍ പ്രിന്‍സിപ്പലായി സര്‍വീസില്‍ നിന്നും വിരമിച്ചു.
വിലാസം:
‘സ്വരാര്‍ണ്ണവം’
ഒടുമ്പ്ര
പി.ഒ. ഒളവണ്ണ
കോഴിക്കോട്
പിന്‍ – 673 019

Showing the single result