ഓര്‍മ്മക്കനലുകള്‍
(ഒടുമ്പ്രയിലെ കുടികിടപ്പ് സമരചരിത്രം)
വിനു നീലേരി
‘ഓര്‍മക്കനലുകള്‍’ എന്ന വിനു നീലേരിയുടെ ഈ പുസ്തകം കോഴിക്കോട് നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്രയിലെ കുടികി ടപ്പ് സമരത്തിന്റെ ചരിത്രമാണ് പറയുന്നത്. പ്രക്ഷുബ്ധമായ ആ സമരാനുഭവങ്ങ ളിലൂടെ കടന്നുപോയവര്‍ തന്നെയാണ് ഒടുമ്പ്രയുടെ പോരാട്ടചരിത്രം അവരുടെ തന്നെ സംസാരഭാഷയില്‍ ഇവിടെ പറഞ്ഞുവെയ്ക്കുന്നത്. അവരുടെ ഓര്‍മകളിലൂടെയാണ് തീക്ഷ്ണമായ ആ സമരകാലത്തിന്റെ ചരിത്രം ഈ പുസ്തക ത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും അവകാശ പോരാട്ടങ്ങളെയും ത്വാഗപൂര്‍ണമായ അനുഭവങ്ങളെയും രേഖപ്പെടുത്തുന്ന ഈ കൃതി ഒരര്‍ത്ഥത്തില്‍ ഒടുമ്പ്രയുടെ ദേശചരിത്രം തന്നെയാണ്.
കെ.ടി. കുഞ്ഞിക്കണ്ണന്‍
(അവതാരികയില്‍ നിന്ന്)
Reviews
There are no reviews yet.