ഒപ്പം
(കോവിഡ് -19 കുറിപ്പുകള്‍)
എഡിറ്റര്‍: പുന്നക്കന്‍ മുഹമ്മദലി
കോവിഡ് രോഗാവസ്ഥയുടെ മാരകത്വം കുറയ്ക്കുന്നതില്‍ യു.എ.ഇ മാതൃകാ രാജ്യമായി മാറിയിരിക്കുന്നു. സ്വന്തം പൗരന്മാരെപോലെ തന്നെ ഇവിടെ വസിക്കുന്ന ഇരുന്നൂറിലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള മനുഷ്യരെയും ചേര്‍ത്തുപിടിച്ചുകൊണ്ടാണ് യു.എ.ഇ മനുഷ്യത്വത്തിന്റെയും ചേര്‍ത്തുവെപ്പിന്റെയും പുതിയ അധ്യായങ്ങള്‍ രചിച്ചത്. ജനങ്ങളാണ് വലുത് അവരുടെ ജീവന്‍ അമൂല്യമാണ് എന്ന ഏറ്റവും വലിയ നന്മയെ അവര്‍ വാനോളമുയര്‍ത്തി. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ യു.എ.ഇ ഭരണാധികള്‍ക്കൊപ്പം ലക്ഷക്കണക്കിന് വരുന്ന പ്രവാസ സമൂഹവും അണിനിരന്നു. അതില്‍ തന്നെ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാര്‍ വിശിഷ്യാ മലയാളികള്‍ പ്രകടിപ്പിച്ച ധൈര്യവും സ്ഥൈര്യവും എടുത്തു പറയേണ്ടതാണ്.
20 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ 40 പുസ്തകങ്ങള്‍ പുറത്തിറക്കി സാംസ്‌കാരിക മണ്ഡലത്തില്‍ ലാഭേച്ഛയില്ലാതെ നിറഞ്ഞുനില്‍ക്കുന്ന ചിരന്തന സാംസ്‌കാരികവേദി തയ്യാറാക്കിയ യു.എ.ഇയിലെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ നാള്‍വഴികള്‍ കോറിയിട്ട ഈ അക്ഷരസമ്മാനം സഹൃദയരുടെ കരങ്ങളില്‍ ആദരപൂര്‍വ്വം സമര്‍പ്പിക്കുന്നു.
Reviews
There are no reviews yet.