101 QURAN KATHAKAL

215.00

101 ഖുര്‍ആന്‍ കഥകള്‍
(കഥകള്‍)

അബ്ദുല്‍ ജബ്ബാര്‍ കൂരാരി

പേജ്: 224

 

അറിവിന്റെ ഭണ്ഡാരമാണ് പരിശുദ്ധ ഖുര്‍ആന്‍. സത്യവും
അസത്യവും ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്റെ വിസ്മയാവഹമായ ധാരാളം ചരിത്രങ്ങള്‍ ഖുര്‍ആനില്‍ പലയിടത്തും പരാമര്‍ശിച്ചതായി കാണാം. അവയില്‍നിന്ന് തിരഞ്ഞെടുത്ത 101 കഥകളുടെ സമാഹാരമാണീ കൃതി. മാനവവംശത്തിന് മാര്‍ഗ്ഗദര്‍ശനം ചെയ്യുന്ന ഈ ഖുര്‍ആന്‍ കഥകള്‍, ജാതി-മതഭേദമന്യേ എല്ലാ വായനക്കാര്‍ക്കും ഉപകരിക്കും. ലളിതമായ വിവരണശൈലി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ രസകരമാകും. ഓരോ മുസ്‌ലിം ഗൃഹത്തിലും കരുതിവെക്കേണ്ട അമൂല്യ കൃതി.

215.00

Add to cart
Buy Now

ഖുര്‍ആന്‍ കഥ പറയുന്ന ഗ്രന്ഥമല്ല; ജീവിതപാഠങ്ങളാണ് അതിന്റെ മുഖ്യ ഉള്ളടക്കം. മനുഷ്യന്റെ ജീവിതവിജയത്തിനു വേണ്ട സന്മാര്‍ഗ നിര്‍ദേശങ്ങളും പാഠങ്ങളും വിജ്ഞാനങ്ങളും തത്വദര്‍ശനങ്ങളും ഉള്ളടക്കം ചെയ്തിട്ടുള്ള അത്യപൂര്‍വമായ അക്ഷരഖനിയാണത്.

അത്യുന്നതമായ മാനുഷിക സംസ്‌കാര-നാഗരികതകള്‍ രൂപപ്പെടുത്തുന്നതിനു വേണ്ട ശാശ്വത നിര്‍ദേശങ്ങള്‍ ഒരുവശത്ത്. വിശുദ്ധിയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും അത്യുദാത്തമായ പൂര്‍വമാതൃകകളും, ദൈവീകമായ സഹായത്തിന്റെയും കോപത്തിന്റെയും നിഷ്‌കൃഷ്ടമായ നീതിനിര്‍വഹണത്തിന്റെയും അത്യസാധാരണമായ ചരിത്രമുഹൂര്‍ത്തങ്ങളും മറ്റൊരുവശത്ത്. മനുഷ്യധിഷണയെ എന്നുമെന്നും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പുതിയ ഉള്‍ക്കാഴ്ചകളിലേക്കും അന്വേഷണങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും നയിക്കുകയും ചെയ്യുന്ന ജ്ഞാനത്തിന്റെ ആഴങ്ങളും അടരുകളും ഇനിയുമൊരുവശത്ത്….. ഇങ്ങനെ ഖുര്‍ആന്റെ പ്രതിപാദ്യത്തിന് പല തലങ്ങളുണ്ട്.

ഖുര്‍ആന്‍ ചിലപ്പോള്‍ നിര്‍ദേശങ്ങള്‍ മുമ്പോട്ടുവെക്കുന്നു. ചിലപ്പോള്‍ തത്വദര്‍ശനങ്ങള്‍ വിവരിച്ചുപോകുന്നു. ചിലപ്പോള്‍ വിദൂര ചരിത്രത്തില്‍നിന്ന് പ്രവാചകന്മാരുടെയും വിശുദ്ധരുടെയും കുറ്റവാളികളുടെയും അഹങ്കാരികളുടെയുമൊക്കെ വൈവിധ്യപൂര്‍ണമായ ജീവിതാനുഭവങ്ങളെ നമുക്കുമുമ്പില്‍ നിരത്തിവെക്കുന്നു-ജീവിച്ചിരിക്കുന്നവര്‍ക്കുള്ള പാഠങ്ങളായിട്ട്.
മറ്റൊരു വഴിയിലൂടെയും ലഭിക്കാന്‍ ഇടയില്ലാത്തവയാണ് അത്തരം പല ചരിതങ്ങളും. അവ ഖുര്‍ആന്റെ മഹത്വത്തിന്റെയും അമാനുഷികതയുടെയും തെളിവുകൂടിയാണ്. ഖുര്‍ആനില്‍ പലേടത്തായി ഇങ്ങനെ പരാമര്‍ശിച്ചുപോയ ചരിതങ്ങളില്‍ ചിലതാണ് ‘ഖുര്‍ആന്‍ പറഞ്ഞ കഥകള്‍’ എന്ന പേരില്‍ ഈ കൃതിയില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഖുര്‍ആന്‍ പറഞ്ഞുപോയ സംക്ഷിപ്ത ചരിതങ്ങളെ അംഗീകൃത വ്യാഖ്യാനങ്ങളുടെ വെളിച്ചത്തില്‍, ഭാവനയുടെ അകമ്പടിയില്ലാതെ, സാധാരണ വായനക്കാര്‍ക്കുവേണ്ടി പുനരാനയിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. ഭാഷ കഴിവതും ലളിതവും വിവരണം സംക്ഷിപ്തവുമാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

മനുഷ്യവര്‍ഗത്തിന് മഹത്തായ പാഠങ്ങള്‍ പ്രദാനംചെയ്യുന്ന ഖുര്‍ആന്‍ കഥകള്‍ മുസ്‌ലിംകള്‍ക്കു മാത്രമുള്ളതല്ല. അതുകൊണ്ടുതന്നെ, മത-ജാതി ഭേദമന്യെ എല്ലാതരം വായനക്കാര്‍ക്കും വേണ്ടിയാണ് ഈ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഖുര്‍ആന്‍ മുമ്പോട്ടുവെക്കുന്ന ഈ അനശ്വരപാഠങ്ങള്‍ ഹൃദയത്തില്‍ ഉള്‍കൊള്ളാനും അതിലൂടെ ഉദ്ദേശിക്കപ്പെടുന്ന മഹിതസംസ്‌കാരത്തിന്റെ വിതാനങ്ങളിലേക്ക് സ്വന്തം ജീവിതത്തെ ഉയര്‍ത്തുവാനും ഇതിന്റെ വായനക്കാര്‍ക്കു കഴിയട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ടും ആശംസിച്ചുകൊണ്ടും കഥകളിലേക്ക് സ്വാഗതം..

 

Brand

Abdul Jabbar Koorari

അബ്ദുല്‍ ജബ്ബാര്‍ കൂരാരി 1942-ല്‍ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ ജനനം. പിതാവ് പി.സി മാമു ഹാജി. മാതാവ് സൈനബ. കാസര്‍കോട് ആലിയാ അറബിക് കോളേജില്‍ പഠനം. ശാന്തപുരം ഇസ്‌ലാമിയ്യാ കോളേജില്‍ നിന്ന് ബിരുദം. പ്രബോധനം മാസികയില്‍ സ്റ്റാഫംഗമായി പ്രവര്‍ത്തിച്ചു. സിദ്ദീഖ് ജുമാ മസ്ജിദില്‍ 20 കൊല്ലം ഖുതുബ നടത്തി. കൃതികള്‍: ഇസ്‌ലാമിലെ ത്യാഗിവര്യന്‍മാര്‍ ഖുര്‍ആനിലെ പ്രവാചകന്‍മാര്‍ തെരഞ്ഞെടുത്ത ഹദീസുകള്‍ റമദാന്‍ കാരുണ്യത്തിന്റെ മാസം നോമ്പ് : 101 ചോദ്യങ്ങളും മറുപടിയും സ്വര്‍ഗ്ഗം പൂക്കുന്ന മാസം നബി പറഞ്ഞ കഥകള്‍ റമദാന്‍ പുണ്യങ്ങളുടെ പൂക്കാലം മഹാപുരുഷരു (മൊഴിമാറ്റം - കന്നഡഭാഷ) പത്ത് ഇമാമുകള്‍ (അച്ചടിയില്‍) ഭാര്യ : കുഞ്ഞലീമ, മക്കള്‍ : അബ്ദുല്ല, സൈനബ, അബ്ദുറഹിമാന്‍, അമീന, അബ്ദുല്‍റസാഖ്. വിലാസം : 'ദാറുല്‍ഹുദാ' കൂരാരി, പി.ഒ ഇരിക്കൂര്‍ 670 593, കണ്ണൂര്‍ ജില്ല ഫോണ്‍ : 04602 257222, 9400496722 abduljabbark58@gmail.com

Reviews

There are no reviews yet.

Be the first to review “101 QURAN KATHAKAL”
Review now to get coupon!

Your email address will not be published. Required fields are marked *