Chithirathoni – Poovachal Khader

425.00

ചിത്തിരത്തോണി
(ഗാനങ്ങള്‍)

പൂവച്ചല്‍ ഖാദര്‍

പേജ്: 400

 

ഗൃഹാതുരതയോടെ ഓര്‍ത്തെടുക്കാന്‍ ഒരുപിടി
ഗാനമുത്തുകള്‍ കൈരളിക്കു സമ്മാനിച്ച
മഹാപ്രതിഭയുടെ ഹൃദയഹാരിയായ പാട്ടുകള്‍…
മഴവില്ലിനജ്ഞാതവാസം
സിന്ദൂരസന്ധ്യയുടെ മൗനം
സുന്ദരിപ്പൂവിന്റെ നാണം
തൂവല്‍ വിരിച്ചു നില്‍ക്കുന്ന മിഴിപ്പക്ഷികള്‍
അസര്‍മുല്ലച്ചുണ്ടിലെ അരിമുല്ലപ്പൂ
ഇവയിലൂടെ മൗനസഞ്ചാരം നടത്തുമ്പോള്‍ അറിയാതെ ഹൃദയം ആ വരികള്‍ മൂളിപ്പോകുന്നു. അന്യാദൃശമായ
ആ കവനപാടവത്തെ കാല്‍തൊട്ടു വന്ദിക്കുന്നതില്‍പ്പരം ഹൃദയസ്പര്‍ശിയായ വികാരം മറ്റെന്തുണ്ട്?
തലമുറകള്‍ക്കപ്പുറവും
ഈ ഗാനനിര്‍ഝരി അമൃതസമാനമായ
ആസ്വാദനാനുഭവമായി മാറുന്നു.
പൂവച്ചല്‍ ഖാദറെന്ന അനുഗൃഹീത
ഗാനരചയിതാവിന്റെ കവിത കിനിയുന്ന
പാട്ടുകളുടെ സമാഹാരം.

 

425.00

Add to cart
Buy Now
Categories: , ,

പൂവച്ചൽ ഖാദർ

കവിയും മലയാളചലച്ചിത്രഗാനരചയിതാവുമായിരുന്നു പൂവച്ചൽ ഖാദർ (ജീവിതകാലം: 1948 ഡിസംബർ 25 – 2021 ജൂൺ 22). അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറിൽ പൂവച്ചൽ ഖാദർ ഏകദേശം നാനൂറിലധികം ചിത്രങ്ങളോടൊത്തു പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങളുടെയും ലളിതഗാനങ്ങളുടേയും രചന നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.[2] വിജയ നിർമ്മല സംവിധാനം ചെയ്ത് 1973 ഏപ്രിലിൽ പുറത്തിറങ്ങിയ കവിത എന്ന ചിത്രത്തിലൂടെ ഇതേ ചിത്രത്തിലെ കലാ സംവിധായകനായി പ്രവർത്തിച്ചിരുന്ന ഐ.വി. ശശിയാണ് അദ്ദേഹത്തെ ഒരു ഗാനരചയിതാവെന്ന നിലയിൽ മലയാള സിനിമാ ലോകത്ത് അവതരിപ്പിച്ചത്.[3] അതേവർഷം ആഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ കാറ്റുവിതച്ചവൻ എന്ന ചിത്രത്തിൽ അദ്ദേഹം രചിച്ച ‘നീ എ​ൻറെ പ്രാർത്ഥന കേട്ടു’, മഴവില്ലിനജ്ഞാതവാസം തുടങ്ങിയ ഗാനങ്ങൾ ഒരു വഴിത്തിരിവായി മാറി. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കു സമീപം പൂവച്ചൽ എന്നു പേരായ ഗ്രാമത്തിലാണ് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മക്കളിൽ അഞ്ചാമനായി 1948 ഡിസംബർ 25 ന് പൂവച്ചൽ ഖാദർ ജനിച്ചത്. തൃശ്ശൂർ വലപ്പാട് ശ്രീരാമ പോളിടെൿനിക്കിൽ‍ നിന്ന് ഡിപ്ലോമയും തിരുവനന്തപുരത്തു നിന്നും എ.എം.ഐ.എ പരീക്ഷയും വിജയിച്ചിട്ടുണ്ട്. നൂറുകണക്കിന് ചലച്ചിത്രങ്ങളിൽ ഗാനരചന നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി. 1980 കളിൽ ഗാനരചനാ രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം കെ.ജി.ജോർജ്പി.എൻ.മേനോൻഐ.വി.ശശിഭരതൻപി. പത്മരാജൻ തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചിരുന്നു. ചുഴിക്രിമിനൽസ്ഉത്സവംതകരചാമരംകായലും കയറുംതാളവട്ടംദശരഥം, ഇനി യാത്ര, ലില്ലിപ്പൂക്കൾ, ഒറ്റപ്പെട്ടവൻ, ആരോഹണംശ്രീ അയ്യപ്പനും വാവരും തുടങ്ങിയവ അദ്ദേഹം ഗാനരചന നിർവ്വഹിച്ച ചലച്ചിത്രങ്ങളിൽ ചിലതാണ്.

പ്രശസ്തങ്ങളായ രചനകൾ

 • നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ ( ചാമരം)
 • മൗനമേ നിറയും മൗനമേ (തകര)[10]
 • ശരറാന്തൽ തിരിതാഴും (കായലും കയറും)
 • സിന്ദൂര സന്ധ്യയ്ക്ക് മൗനം (ചൂള)
 • എൻറെ ജന്മം നീയെടുത്തു … കൈകളിന്നു തൊട്ടിലാക്കി (ഇതാ ഒരു ധിക്കാരി)
 • ഏതോ ജന്മ കൽപനയിൽ (പാളങ്ങൾ)
 • സ്വയം വരത്തിന് പന്തലൊരുക്കി നമുക്കു നീലാകാശം
 • മെല്ലെ നീ മെല്ലേ വരു (ധീര)
 • കായൽ കരയിൽ തനിച്ചു വന്നതു (കയം)
 • രാജീവം വിടരും നിൻ മിഴികൾ (ബെൽറ്റ് മത്തായി)
 • ചിരിയിൽ ഞാൻ കേട്ടു (മനസ്സേ നിനക്ക് മംഗളം)
 • അക്കൽ ദാമയിൽ പാപം ( ചുഴി)
 • നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം)
 • ഇത്തിരി നാണം പെണ്ണിന് കവിളിൽ (തമ്മിൽ തമ്മിൽ)
 • ഡോക്ടർ സാറേ പൊന്നു ഡോക്ടർ സാറേ (സന്ദർഭം)

Brand

Poovachal Khader

Reviews

There are no reviews yet.

Be the first to review “Chithirathoni – Poovachal Khader”
Review now to get coupon!

Your email address will not be published. Required fields are marked *