ഇളം മഞ്ഞിന്‍ കുളിരുമായ്
(സമ്പൂര്‍ണ ഗാനസമാഹാരം)
മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി, യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ പുഷ്‌കല കാലഘട്ടത്തിന്റെ ഋതുസന്ധ്യയില്‍ ചലച്ചിത്ര രംഗത്തു കടന്നുവന്നു സ്വന്തമായൊരിടം പിടിച്ച ഗാനരചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. ആസ്വാദക ഹൃദയങ്ങളില്‍ ഒട്ടേറെ ഗാനങ്ങളുടെ ശില്പി. സംഗീതസാന്ദ്രവും ഭാവാര്‍ദ്രവുമായ അദ്ദേഹത്തിന്റെ രചനകളിലെ നാടന്‍പാട്ടിന്റെ മടിശ്ശീലക്കിലുക്കം തലമുറകള്‍ ഏറ്റുവാങ്ങി. ആ നഷ്ടവസന്തസ്മൃതികളില്‍ ഒരിക്കല്‍ക്കൂടി അഭിരമിക്കാന്‍ ആസ്വാദകനെ ക്ഷണിക്കുന്നു ഈ അമൂല്യ ഗാനസമാഹാരം.
Reviews
There are no reviews yet.