ജനകോടികളുടെ രാമചന്ദ്രന്‍
(ഓര്‍മ്മക്കുറിപ്പുകള്‍)
എഡിറ്റര്‍: ബഷീര്‍ തിക്കോടി
താന്‍ തോറ്റിട്ടില്ലെന്ന ദൃഢനിറവായിരുന്നു ഓരോ ജീവശ്വാസത്തിലും അറ്റ്‌ലസ് രാമചന്ദ്രന്‍ ഉരുവിട്ടുകൊണ്ടിരുന്നത്. നാം വിശ്വസിച്ചാലും ഇല്ലെങ്കിലും അദ്ദേഹം അത്ഭുതമാകുന്നത് ഇത്തരം ബോധ്യങ്ങളില്‍ നിന്നാണ്. തീവ്രാധ്വാനിയുടെ ഉള്‍ക്കാതുകളോടെ അതിജയിക്കാനായി കാതോര്‍ത്തിരുന്ന രാമചന്ദ്രനെ മരണം തോല്‍പ്പിച്ചുകളഞ്ഞു. കര്‍മ്മങ്ങളെല്ലാം വിഫലമാവുകയും മൂലധനം പ്രതീക്ഷ മാത്രമായി തീരുകയും ചെയ്യുന്ന വൈപരീത്യത്തില്‍ ആടിയുലയുമ്പോഴും എങ്ങനെ ഈ മനുഷ്യന് സുഖപ്രതീക്ഷയുടെ കിരണങ്ങളെ കാത്തിരിക്കാനായി എന്നത് വരുംതലമുറകള്‍ക്കുപോലും വിസ്മയകരമായിരിക്കും.