Ente Jeevithayathra – Navas Poonoor
₹240.00
എന്റെ ജീവിതയാത്ര
(ആത്മകഥ)
നവാസ് പൂനൂര്‍
ഈ പുസ്തകത്തില്‍ പഴയ കാലത്തെ ഓര്‍ത്തെടുക്കുകയാണ് നവാസ് പൂനൂര്‍. സത്യത്തില്‍ നമ്മുടെ ഗൃഹാതുരത്വം പലപ്പോഴും നമുക്ക് അനുഭവപ്പെടുക കുട്ടിക്കാലത്തെക്കുറിച്ചോര്‍ക്കുമ്പോഴാണ്. മനോഹരമായി അത് അവതരിപ്പിക്കാന്‍ കഴിയുക എന്നത് വലിയ കാര്യമാണ്. അതിന് സ്വന്തമായി നല്ലൊരു ഭാഷയുണ്ടാവണം. നവാസ്‌ക്കയ്ക്ക് അത് വേണ്ടുവോളമുണ്ട്. ഈ പുസ്തകം ഓരോ താളും വായിച്ച് പോകുംതോറും നമ്മള്‍ നവാസ്‌ക്കയെ കൂടുതല്‍ ഇഷ്ടപ്പെടും. കാരണം, എത്ര നിര്‍മ്മലമായാണ് അദ്ദേഹം ലോകത്തെ നോക്കിക്കാണുന്നതെന്ന് നമുക്ക് ബോധ്യപ്പെടും. സ്‌നേഹമുള്ള മനസ്സുകൊണ്ടാണ് അദ്ദേഹം ഇത് അവതരിപ്പിക്കുന്നത്. വയലും മലയും പുഴയുമൊക്കെ ഉള്ള ഗ്രാമീണജീവിതം ഹൃദ്യമായി അവതരിപ്പിക്കുന്ന ‘എന്റെ ജീവിതയാത്ര’ നാട്യങ്ങളില്ലാത്ത നാട്ടിന്‍പുറത്തിന്റെ നന്മ പ്രസരിപ്പിക്കുന്ന പുസ്തകമാണ്.
– അവതാരിക: ഡോ. എം.കെ. മുനീര്‍
Brand
NAVAS POONOOR

Reviews
There are no reviews yet.