KAHLIL GIBRAN KRITHIKAL – KAHLIL GIBRAN

1,199.00

Book : KAHLIL GIBRAN KRITHIKAL
Author: KAHLIL GIBRAN
Category : Collections & Selected Works
ISBN : 8126404965
Binding : Normal
Publishing Date : 01-10-2020
Publisher : DC BOOKS
Edition : 5
Number of pages : 1030
Language : Malayalam

Out of stock

ജിബ്രാൻകൃതികളിലൊരിടത്ത് കടലിനു പുറംതിരിഞ്ഞിരിക്കുന്ന മനുഷ്യനെ കാണാം. കാതിനോട് അടുപ്പിച്ചുവച്ച ശംഖിന്റെ മർമ്മരശബ്ദം ശ്രവിച്ച് ഉറക്കെ അയാൾ വിളിച്ചുപറയുന്നു, ”ഇതാണ് സമുദ്രം! ഭയാനകമായ മഹാസമുദ്രം”, അതുകണ്ട ജിബ്രാന്റെ ആത്മാവ് മന്ത്രിക്കുന്നു, ”ഇതാ ഒരു ഭൗതികവാദി! ദുർഗ്രഹമായ പ്രാപഞ്ചികരഹസ്യങ്ങളുടെനേർക്ക് കണ്ണുകൾ പൂട്ടിയടച്ച് സദാ നിസാരതകളിൽ അഭിരമിക്കുന്നവൻ. നമുക്ക് ഈ തീരത്തുനിന്നു പോവുക. ഇവിടെ നമുക്ക് കുളിക്കാൻ പാകത്തിൽ ഏകാന്തമായ ഇടങ്ങൾ ഒന്നുമില്ല. ഈ തുറസ്സായ സ്ഥലത്ത് ഞാനെന്റെ മാറിടം തുറന്നുകാട്ടില്ല. ഈ തെളിഞ്ഞ പ്രകാശത്തിൽ ഞാനെന്റെ വസ്ത്രങ്ങൾ അഴിക്കയോ നഗ്നനായി നിലകൊൾകയോ ഉണ്ടാവില്ല. ”പാശ്ചാത്യലോകം പൊള്ളയായ ഭൗതികപുരോഗതിയെ പരിണയിക്കുന്ന കാലഘട്ടത്തിൽ ആയിരുന്നു ജിബ്രാൻ അവതരിച്ചത്. ഒരേസമയം കവിയും പ്രവാചകനും ചിത്രകാരനും ആയിരുന്ന ആ ഉജ്ജ്വലാത്മാവ് തന്റെ കാലത്തിന്റെ സന്ദിഗ്ദ്ധതകളെ രചനയിലേക്ക് ആവാഹിച്ചു, പ്രതികരിച്ചു. ജിബ്രാന്റെ രചനകൾ കാലദേശങ്ങളെ ഉല്ലംഘിക്കുന്നു. തലമുറകളെ ആശ്ലേഷിക്കുന്നു. ലാളിത്യവും ഗഹനതയും ഇരട്ടകളെപ്പോലെ അവയിൽ സഹവസിക്കുന്നു. അചുംബിതമായ കല്പനാസമൃദ്ധികൊണ്ടും ആർജ്ജവമാർന്ന വാങ്മയവൈഭവംകൊണ്ടും അന്യൂനമായ ലിറിസിസംകൊണ്ടും അവ നമ്മെ എപ്പോഴും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു. ആധുനികമനുഷ്യന്റെ ആത്മീയവരൾച്ചയുടെമേൽ അലിവിന്റെ മാരിമേഘവും സത്യത്തിന്റെ വിദ്യുത്‌ലതികയുമായിവന്ന കാവ്യപ്രവാചകനായിരുന്നു ജിബ്രാൻ. സൂഫിയുടെ ഭാഷയിൽ സംസാരിക്കുകയും ബൈബിളിന്റെ ദർശനദീപ്തിയിൽ പുതിയൊരു ക്രിസ്തുവിനെ പിന്തുടരുകയും ചെയ്യുന്ന ജിബ്രാന്റെ കവിത കാലാതിവർത്തിയായതിൽ അതിശയിക്കാനില്ല. മതങ്ങളുടെ ചട്ടക്കൂടുകളെ അതിവർത്തിച്ച വിപ്ലവകാരിയായ ആ പ്രവാചകന്റെ ആത്മാവിൽനിന്നും പ്രവഹിച്ച, മനുഷ്യരാശിയെ മുഴുവനും സ്‌നേഹത്തിന്റെ മാന്ത്രികസ്പർശത്തിൽ ഒന്നിപ്പിക്കുന്ന കൃതികളുടെ സമാഹാരം.

Brand

Kahlil Gibran

ഖലീല്‍ ജിബ്രാന്‍ (ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍ ബിന്‍ മീഖായേല്‍ ബിന്‍ സാദ്) Kahlil Gibran ജനനം: ജനുവരി 6, 1883 (ബഷാരി, ലെബനോണ്‍) മരണം: ഏപ്രില്‍ 10, 1931 (പ്രായം 48) ന്യൂയോര്‍ക്ക്, അമേരിക്ക ദേശീയത: ലെബനോണ്‍ തൊഴില്‍: കവി, ചിത്രകാരന്‍, ശില്‍പി, എഴുത്തുകാരന്‍, തത്വജ്ഞാനി, വൈദികശാസ്ത്രം, ദൃശ്യകലാകാരന്‍ രചനാ സങ്കേതം: കവിത, ചെറുകഥ സാഹിത്യപ്രസ്ഥാനം: മാജര്‍, ന്യൂയോര്‍ക്ക് പെന്‍ ലീഗ് ഖലീല്‍ ജിബ്രാന്‍ ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്നു. പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തില്‍ ചിരപ്രതിഷ്ഠനേടിയ അപൂര്‍വം കവികളിലൊരാളാണ് . ലെബനനില്‍ ജനിച്ച ജിബ്രാന്‍ ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കന്‍ ഐക്യനാടുകളിലാണു ചെലവഴിച്ചത്.1923ല്‍ എഴുതിയ പ്രവാചകന്‍ എന്ന കാവ്യോപന്യാസസമാഹാരമാണ് ജിബ്രാനെ പാശ്ചാത്യ ലോകത്ത് പ്രശസ്തനാക്കിയത്. തന്റെ സാഹിത്യജീവിതം ജിബ്രാന്‍ ആരംഭിക്കുന്നത് അമേരിക്കയില്‍ വെച്ചാണ്. അറബിയിലും, ഇംഗ്ലീഷിലും അദ്ദേഹം രചനകള്‍ നടത്തി. സാഹിത്യ രാഷ്ട്രീയ രംഗത്തെ ഒരു വിമതനായിട്ടാണ് ഇപ്പോഴും അദ്ദേഹത്തെ അറബ് ലോകം കണക്കാക്കുന്നത്. ഗദ്യകവിതകള്‍ എന്ന ഒരു ശാഖതന്നെ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ നാടായ ലെബനോണില്‍ ജിബ്രാന്‍ ഇപ്പോഴും ഒരു സാഹിത്യനായകന്‍ തന്നെയാണ്. ഖലീല്‍ ജിബ്രാന്റെ ബാല്യകാലത്തെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ലബനനിലെ ബഷരി എന്ന പട്ടണത്തിലാണ് ജനിച്ച ജിബ്രാന്റെ കുടുംബം മാരോനൈറ്റ് കത്തോലിക്കരായിരുന്നു. ഖലീല്‍ ജിബ്രാന്‍ എന്നുതന്നെയായിരുന്നു അച്ഛന്റെ പേര്. ഉത്തരവാദരഹിതമായ ജീവിതം നയിച്ച അച്ഛനേക്കാള്‍ അമ്മ കാമില റഹ്മേയാണ് ജിബ്രാന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയത്. കാമിലയുടെ മൂന്നാമത്തെ ഭര്‍ത്താവായിരുന്നു ജിബ്രാന്റെ പിതാവ്. പീറ്റര്‍ എന്ന അര്‍ദ്ധസഹോദരനും മരിയാന സുല്‍ത്താന എന്നീ സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു ബാല്യകാലം. കടുത്ത ദാരിദ്ര്യം മൂലം ജിബ്രാന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും പഠനത്തിനുള്ള താല്പര്യം മനസ്സിലാക്കി ഗ്രാമത്തിലെ ഒരു പുരോഹിതന്‍ നിരന്തരം വീട്ടിലെത്തി സുറിയാനിയും അറബിയും പഠിപ്പിച്ചു. ബൈബിളിന്റെ ബാലപാഠങ്ങളും ഈ പുരോഹിതനില്‍ നിന്നുതന്നെ മനസ്സിലാക്കി. ചെറുവെള്ളച്ചാട്ടങ്ങളും ദേവദാരു വൃക്ഷങ്ങളുമുള്‍പ്പെടുന്ന തന്റെ വീടിന്റെ ചുറ്റുപാടുകളില്‍ ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളിലും കവിതകളിലും ഇക്കാലത്തെ പ്രകൃതി സാമീപ്യത്തിന്റെ സ്വാധീനം കാണാം. 1894ല്‍ അമേരിക്കയിലേയ്ക്ക് ജിബ്രാന്‍ കുടുംബം കുടിയേറി. രണ്ട് വര്‍ഷത്തെ വിദ്യാഭ്യാസത്തിനു ശേഷം ജന്മനാട്ടില്‍ മടങ്ങിയെത്തിയ ജിബ്രാന്‍ ബെയ്ത്തൂറിലെ മദ്രസ-അല്‍-ഹിക്മ എന്ന സ്ഥാപനത്തില്‍ അന്താരാഷ്ട്രനിയമം, മതങ്ങളുടെ ചരിത്രം, സംഗീതം എന്നിവയും അഭ്യസിച്ചു. 1904ല്‍ ജിബ്രാന്‍ തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.1908ല്‍ ചിത്രകലാപഠനം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസിലെത്തി.ഇക്കാലത്തെ ജീവിതമാണ് യൂറോപ്യന്‍ സാഹിത്യവുമായി കൂടുതലുടുക്കാന്‍ സഹായിച്ചത്.ചിത്രകലയിലെ ആധുനികപ്രവണതകള്‍ അന്വേഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു.ഭ്രാന്തന്‍ വിപ്ലവം എന്നാണ് ആധുനികചിത്രകലയെ ഇദ്ദേഹം വിശേഷിപ്പിച്ചത്.പാരീസില്‍ വെച്ച് ശില്പിയായ അഗസ്റ്റേ റോഡിനുമായി പരിചയപ്പെട്ടു.ഉള്‍ക്കാഴ്ചയുള്ള വിലയിരുത്തലുകള്‍ ജിബ്രാനെ കുറിച്ച് ഇദ്ദേഹം നടത്തി. കൃതികള്‍ ജിബ്രാന്റെ കാവ്യജീവിതത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിക്കാം,1905മുതലാരംഭിക്കുന്ന ആദ്യഘട്ടവും 1918മുതലാരംഭിക്കുന്ന രണ്ടാം ഘട്ടവും.രണ്ടാംഘട്ടത്തിലാണ് ആംഗലേയഭാഷയില്‍ രചനകള്‍ നടത്തിയത്.ആദ്യകാലകൃതികളില്‍ നിരാശ,ക്ഷോഭം എന്നീ മനോവികാരങ്ങളാണുള്ളതെങ്കില്‍ രണ്ടാംഘട്ടത്തോടെ പക്വവും സന്തുലിതവുമായ ജീവിതവീക്ഷണങ്ങള്‍ ദര്‍ശിക്കാം.കൊച്ചുകൊച്ചു ആഖ്യാനങ്ങളിലൂടെ രചനാസങ്കേതം വളര്‍ന്ന് കടങ്കഥകളും അനാദൃശ്യകഥകളും ആയിത്തീരുന്നത് ദര്‍ശിക്കാം.സോളമന്റെ ഗീതങ്ങളുടേയും സങ്കീര്‍ത്തനങ്ങളുടേയും സ്വാധീനം കാണാം.  

Reviews

There are no reviews yet.

Be the first to review “KAHLIL GIBRAN KRITHIKAL – KAHLIL GIBRAN”
Review now to get coupon!

Your email address will not be published. Required fields are marked *