MAMMOOTTY: NAKSHATHRANGALUDE RAJAKUMARAN

190.00

മമ്മൂട്ടി
നക്ഷത്രങ്ങളുടെ രാജകുമാരന്‍

എഡിറ്റര്‍: നവാസ് പൂനൂര്‍

പേജ് :

നായകന്റെ ശരീരം ഒരു രംഗവേദിയാണ്. സമൂഹം ലഘൂകരിക്കുന്ന ഒരിടം സമൂഹമനസ്സില്‍ അടിച്ചമര്‍ത്തപ്പെട്ട ആഗ്രഹങ്ങളുടെ തൃഷ്ണകളും ഭ്രമകല്പനകളും സങ്കല്പത്തിലെങ്കിലും നടനിലൂടെ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ ഒരു താദാത്മ്യം നടക്കുന്നു. ഈ ഒന്നാകലാണ് മമ്മൂട്ടിയെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. താരതമ്യങ്ങളില്ലാത്ത പ്രത്യേകതകള്‍ കൊണ്ട് വേറിട്ടുനില്‍ക്കുന്ന ഈ പ്രതിഭാധനനെ പല കോണുകളില്‍ നിന്ന് നോക്കിക്കാണാനുള്ള ശ്രമമാണ് ഈ അക്ഷരോപഹാരം നടത്തുന്നത്. താരവിസ്മയമായി പ്രേക്ഷകര്‍ നെഞ്ചിലേറ്റുമ്പോഴും വ്യതിരിക്തമായ വ്യക്തിത്വത്തിന്റെ വേരുകള്‍ യാഥാര്‍ത്ഥ്യബോധത്തിലാഴ്ന്നിറങ്ങിയതായി നാമറിയുന്നു.

190.00

Add to cart
Buy Now

Brand

MAMMOOTTY

ഒരു ഇന്ത്യന്‍ അഭിനേതാവും ചലച്ചിത്ര നിര്‍മ്മാതാവുമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി (ജനനം - സെപ്റ്റംബര്‍ 7, 1951). കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എണ്‍പതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു.2O10 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിച്ചു.മലയാളത്തിലെ പ്രമുഖ ചാനല്‍ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതല്‍ മമ്മൂട്ടി ചെയര്‍മാനാണ്. കൈരളി, പീപ്പിള്‍, വി എന്നീ ചാനലുകള്‍ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സര്‍ക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ്വില്‍ അംബാസഡറാണു മമ്മൂട്ടി. അര്‍ബുദ രോഗികളെ സഹായിക്കുന്ന പെയിന്‍ & പാലിയേറ്റീവ് കെയര്‍ എന്ന ചാരിറ്റി സംഘടനയുടെ പേട്രണ്‍ കൂടിയാണു മമ്മൂട്ടി. 

NAVAS POONOOR

നവാസ് പൂനൂര്‍ജനനം: 1954 ഒക്‌ടോബര്‍ 6. പിതാവ്: ടി. അബ്ദുല്‍മജീദ് (റിട്ട. ജഡ്ജ്). മാതാവ്: പി.സി. കുട്ടിബി മജീദ്. ഭാര്യ: സി.ടി. ഖമറുന്നിസ. മകള്‍: നൈസി നവാസ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ക്ലീന്‍ ആന്റ് ഹൈജിന്‍ സെന്റര്‍, കോഴിക്കോട്) മരുമകന്‍: യാസീന്‍ ഹസന്‍ (മാനേജിംഗ് ഡയറക്ടര്‍ ആന്റ് സി.ഇ.ഒ., ക്ലീന്‍ ആന്റ് ഹൈ ജിന്‍ സെന്റര്‍, ദുബൈ). പേരക്കുട്ടികള്‍: റസീന്‍ ഹസന്‍, റനീം ഹസന്‍, റൈസ യാസീന്‍, റൈന യാസീന്‍. വിദ്യാഭ്യാസം: പൂനൂര്‍ ജി.എം.യു.പി. സ്‌കൂള്‍, കണ്ണൂര്‍ ഗവ. ഹൈസ്‌ക്കൂള്‍, ഫാറൂഖ് കോളേജ്. വഹിച്ച സ്ഥാനങ്ങള്‍: പ്രസിഡണ്ട്-കാലിക്കറ്റ് പ്രസ് ക്ലബ്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി-പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി, ജനറല്‍ സെക്രട്ടറി-ജില്ലാ മുസ്‌ലിം യൂത്ത് ലീഗ്, അംഗം: നെഹ്‌റു യുവക്‌കേന്ദ്ര, മലയാളം ബുക്ക് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഉപദേശകസമിതി, പത്രപ്രവര്‍ത്തക പെന്‍ഷന്‍ കമ്മിറ്റി, അക്രഡിറ്റേഷന്‍ കമ്മിറ്റി. 1976-ല്‍ ചന്ദ്രിക സഹപത്രാധിപര്‍, 1986-ല്‍ ചന്ദ്രിക ചീഫ് സബ് എഡിറ്റര്‍, 1996-ല്‍ മഹിളാ ചന്ദ്രിക എഡിറ്റര്‍, 2004-ല്‍ ചന്ദ്രിക അസിസ്റ്റന്റ് എഡിറ്റര്‍, 2005-ല്‍ ചന്ദ്രിക പീരിയോഡിക്കല്‍സ് എഡിറ്റര്‍. 2010 ചന്ദ്രിക എഡിറ്റര്‍. 2014 സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍. പുസ്തകങ്ങള്‍: സി.എച്ചിന്റെ കഥ, മമ്മൂട്ടി നക്ഷത്രങ്ങളുടെ രാജകുമാരന്‍, പ്രശസ്തരുടെ പ്രണയങ്ങള്‍. കാലം കാലൊച്ച കേള്‍പ്പിക്കുന്നു, ചിരിക്കൂട്ട്, ഫലിത രസായനം, ഒരേഒരു പ്രേംനസീര്‍, എന്റെ ജീവിതയാത്ര. പുരസ്‌കാരങ്ങള്‍: ഭാഷാ സമന്വയവേദി അഭയദേവ് പുരസ്‌കാരം, ഷാര്‍ജ കലാ അവാര്‍ഡ്, ഇമൊയ്തു മൗലവി അവാര്‍ഡ്, അക്ഷരം അവാര്‍ഡ്, റോട്ടറി ക്ലബ്ബ് എക്‌സലന്‍സ് അവാര്‍ഡ്, കോയമ്പത്തൂര്‍ സി.എച്ച്. അവാര്‍ഡ്, എബ്രഹാം ലിങ്കണ്‍ അവാര്‍ഡ്. വിലാസം: നിലാവ് കൊട്ടാരം റോഡ് കോഴിക്കോട് - 6 ഫോണ്‍: 9400971989

Reviews

There are no reviews yet.

Be the first to review “MAMMOOTTY: NAKSHATHRANGALUDE RAJAKUMARAN”
Review now to get coupon!

Your email address will not be published. Required fields are marked *