മണലാരണ്യത്തിലെ മഞ്ഞുപാളികള്‍
(ലേഖനങ്ങള്‍)
ഡോ. ഹസീന ബീഗം
കുടുംബത്തിലും, സമൂഹത്തിലും
അവഗണിക്കപ്പെടേണ്ടവളല്ല സ്ത്രീയെന്നും
അവള്‍ക്കു അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍
ലഭിക്കേണ്ടതുണ്ടെന്നും പറയുന്ന എഴുത്തുകാരി,
ഭാര്യയോടുള്ള സമീപനങ്ങളില്‍ കാതലായ മാറ്റം
കുടുംബത്തിനുള്ളില്‍ വരേണ്ടതുണ്ട് എന്ന് പറയുന്നു.
പ്രളയത്തില്‍ പുലര്‍ത്തിയ ഒരുമ, വീണ്ടും നമ്മുടെ
വളര്‍ച്ചക്ക് ആവശ്യമുണ്ട് എന്ന് തികഞ്ഞ ഉറപ്പോടെ
ഹസീന ബീഗം പറയുമ്പോള്‍ മലയാളി ഇനിയും നടന്ന്
എത്തേണ്ട ദൂരത്തെക്കുറിച്ചുള്ള അവബോധത്തില്‍
നാമെത്തുന്നു. ബാല്യകാലത്തിലെ ഇരുട്ടില്‍ നിന്ന്
വെളിച്ചത്തിലേക്കു കൈപിടിച്ച് നടത്തിയ ഗുരുക്കന്മാരെ
നാം എന്നും ഓര്‍ക്കുകയും ആദരിക്കുകയും
ചെയ്യേണ്ടവരാണെന്നും, അവരില്ലായിരുന്നുവെങ്കില്‍
നമ്മുടെ ഈ യാത്രയിലെ പ്രകാശങ്ങളൊന്നും
ഉണ്ടാകുമായിരുന്നില്ലെന്നും ഹസീന തിരിച്ചറിയുന്നുണ്ട്
Reviews
There are no reviews yet.