Brand
HARIHARAN
മലയാള സിനിമയിലെ ഒരു കഥാകൃത്തും സംവിധായകനുമാണ് ഹരിഹരന്‍. കോഴിക്കോട്ട് ജനിച്ചു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പിതാവ് മരിച്ചു. പിന്നീട് അമ്മാവന്‍ വളര്‍ത്തി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, മാവേലിക്കര ഫൈന്‍ ആര്‍ട്സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. ചിത്രകല അഭ്യസിച്ചിരുന്നു. കാര്‍ട്ടൂണിസ്റ്റ് പി.കെ. മന്ത്രിയായിരുന്നു ചിത്രകലാധ്യാപകന്‍. പിന്നെ, കോഴിക്കോട് യൂണിവേഴ്സല്‍ കോളേജില്‍ ചേര്‍ന്നു. രണ്ടുകൊല്ലംകൊണ്ട് ഡിപ്ലോമനേടി. താമരശ്ശേരി ഒരു സ്‌കൂളില്‍ ജോലിയും കിട്ടി. പിന്നെ തളിയിലേക്ക് സ്ഥലംമാറ്റംവാങ്ങി. ചലച്ചിത്ര നടന്‍ ബഹദൂറിനെ പരിചയപ്പെട്ടു. അങ്ങനെയാണു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളില്‍ ചിലതാണ് ഒരു വടക്കന്‍ വീരഗാഥ, നഖക്ഷതങ്ങള്‍ എന്നിവ. ഈ സിനിമകള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഹരിഹരന്‍ സിനിമകളില്‍ എപ്പോഴും മികച്ച ഗാനങ്ങള്‍ അദ്ദേഹം ഉള്‍പ്പെടുത്താറുണ്ട്. ഏഴാമത്തെ വരവ് എന്ന ചിത്രത്തില്‍ ഇദ്ദേഹം ആദ്യമായി സംഗീതവും നല്‍കിയിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നതും. മാധവി, ഗീത, രംഭ, മനോജ് കെ. ജയന്‍, മേഘനാഥന്‍, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, രവി ബോംബെ തുടങ്ങി ഒട്ടേറെ പ്രതിഭകളെ മലയാളത്തിന് പരിചയപ്പെടുത്തിയത് ഹരിഹരന്‍ ആയിരുന്നു. സിനിമാപ്രവര്‍ത്തനം തുടങ്ങിയിട്ട് 2017ല്‍ 50 വര്‍ഷമായി.
Reviews
There are no reviews yet.