‘മനസ്സ്, സമ്പത്ത്, സമൃദ്ധി’
(Mind, Wealth, Abundance)
ആഷിക് തിരൂര്‍
ശാന്തിയും സമാധാനവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം നമ്മൾ എല്ലാവരും ആഗ്രഹിക്കാറുണ്ട്. പക്ഷേ, എന്താണ് യഥാർത്ഥ സമ്പത്ത്? എന്തുകൊണ്ടാണ് ആഗ്രഹിക്കുന്ന സമ്പത്തും സമൃദ്ധിയും എന്നിലേക്ക് വരാത്തത് എന്ന് നിങ്ങൾ പലപ്പോഴും ചിന്തിച്ചിട്ടില്ലേ? അതിനുള്ള ഉത്തരമാണ് ‘മനസ്സ്, സമ്പത്ത്, സമൃദ്ധി’ (Mind, Wealth, Abundance) എന്ന ഈ പുസ്തകം. സമ്പത്തിനെക്കുറിച്ച് നമ്മൾ ഇത്രയും നാൾ വെച്ചുപുലർത്തിയ രീതിയിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഈ പുസ്തകത്തിൽ നാം പഠിക്കുന്നത്.
നിങ്ങളുടെ ചിന്തകൾ, വിശ്വാസങ്ങൾ, പ്രവൃത്തികൾ എന്നിവയിൽ മാറ്റം വരുത്തിക്കൊണ്ട് സമ്പത്തും സമൃദ്ധിയും ജീവിതത്തിലേക്ക് ആകർഷിക്കു കയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കയ്യിലുള്ള കറൻസിനോട്ടുകളല്ല, നമ്മുടെ ഉപബോധമനസ്സിൽ രൂപപ്പെടുന്ന ഒരു ബോധ്യമാണ് പണം അല്ലെങ്കിൽ സമ്പത്ത്. നമ്മുടെ മനസ്സിൽ സമ്പത്തിന്റെയും സമൃദ്ധിയുടെയും ചിന്തകൾ നിറയ്ക്കുക എന്നതാണ് സമ്പത്തിനെ ആകർഷിക്കാനുള്ള ആദ്യചുവട്. നിങ്ങളെ വലിയ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന കാര്യങ്ങളും അതിനായി ചെയ്യേണ്ട ലളിതമായ പ്രാക്ടീസുകളും ഉൾകൊള്ളുന്നതാണ് ഈ ഗ്രന്ഥം.
Reviews
There are no reviews yet.