Brand
Arthur Conan Doyle

₹71.50
മൃത്യുവിന്റെ സംഗീതം
(നോവല്‍)
ഷെര്‍ലക്ഹോംസ് കഥയ്ക്ക് ഒരു പുനരാഖ്യാനം
വി. മുഹമ്മദ് കോയ
പേജ്:
സംക്ഷിപ്തതയുടെ സൗന്ദര്യം കൊണ്ട് അനുഗൃഹീതമായ, ഒരു ആഖ്യായികയാണ് ശ്രീ. വി. മുഹമ്മദ് കോയയുടെ മൃത്യുവിന്റെ സംഗീതം. വൃഥാസ്ഥൂലമായ വാചകങ്ങള്‍ ഇല്ല എന്നതാണ് ഈ സൃഷ്ടിയെ കൂടുതല്‍ പാരായണയോഗ്യമാക്കുന്നത്. അവതാരിക യുടെ ഊന്നുവടിയില്ലാതെ തന്നെ നിവര്ന്നുനില്ക്കാന് ഈ പുസ്തകത്തിന് കഴിയും. ഇബ്രാഹിം അദ്നാനും അദ്ദേഹത്തിന്റെ ഭാര്യ മര്‍യവും ഈ നോവലിലെ ശക്തമായ രണ്ടു കഥാപാത്ര ങ്ങളാണ്. പുരുഷമേധാവിത്വം അതിന്റെ എല്ലാ പ്രൗഢിയും പ്രകടിപ്പിക്കുന്ന ഒരു രാജ്യത്ത്, സ്വയം അടയാളപ്പെടുത്താന്‍ മര്‍യം കാണിക്കുന്ന ആത്മധൈര്യം അനുവാചകന്റെ മനസ്സില്‍ പ്രസരിപ്പിക്കുന്ന പ്രകാശം ചെറുതല്ല. പരിണാമഗുപ്തിക്കു ശേഷമുള്ള നിമിഷങ്ങളുടെ ചാരുതയാര്‍ന്ന ചിത്രം പ്രതീക്ഷിച്ച് മുന്നോട്ടുപോകുന്ന വായനക്കാരനെ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവിലേയ്ക്കാണ് നോവലിസ്റ്റ് കൊണ്ടുപോകുന്നത്.
Reviews
There are no reviews yet.