നമ്മുടെ വിവേകാനന്ദന് എം. ഗോകുല്‍ദാസ്
കേരളീയ നവോത്ഥാനത്തിനും നവ ചിന്തകൾക്കും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് നമ്മുടെ സമൂഹം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല . അതുപോലെ വിവേകാനന്ദ ദർശനത്തിന്റെ പൊരുളും പൊതുസമൂഹം ഇന്നും മനസ്സിലാക്കിയിട്ടില്ല . വർഗീയതയുടെ വിഷപ്പല്ലുകൾ നീട്ടി കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ ശ്രമിക്കുമ്പോൾ വിവേകാനന്ദ ദർശനങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട് . അദ്ദേഹം അന്ധമായ ഒരു ഹിന്ദുമത വിശ്വാസിയായിരുന്നില്ല . ഹിന്ദുമതത്തിലെ അനാചാരങ്ങളും ഉച്ചനീചത്വങ്ങളും ജാതിവ്യവസ്ഥയും അദ്ദേഹത്തെ അതൃപ്തനാക്കിയിരുന്നു എന്നാണ് ; അതുകൊണ്ടായിരുന്നു സ്വാമിജി ബ്രഹ്മസമാജത്തിൽ ചേർന്നത് . “ദൈവമേ , എന്നാണ് മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന ഒരു കാലം വരിക. എന്നു വിലപിച്ചുകൊണ്ടാണ് അദ്ദേഹം കേരളത്തിൽ നിന്ന് വിടവാങ്ങിയത് . ഭാരതത്തിന്റെ ആത്മീയ ദർശനത്തെ ലോകത്തിന് പരിചയപ്പെടുത്തിയ ഗുരുവര്യരിൽ പ്രധാനിയാണ് സ്വാമി വിവേകാനന്ദൻ. ഉൾവെളിച്ചവും ഊർജ്ജവും നൽകുന്ന കൃതി .
Reviews
There are no reviews yet.