NEELAJALASHAYATHIL – BIOGRAPHY OF A.T. UMMER BY DR. M.D. MANOJ

250.00

Category : Biography of A.T. Ummer
ISBN : 978 – 81-8802-954-9
Binding : Paperback
Publishing Date : 2022
Publisher : Lipi Publications
Edition : 1
Number of pages : 168
Language : Malayalam

250.00

Add to cart
Buy Now
Categories: ,

നീലജലാശത്തില്‍
ഏ.ടി. ഉമ്മറിന്റെ സംഗീതജീവിതം

ഡോ. എം.ഡി. മനോജ്

മലയാളചലച്ചിത്ര സംഗീതത്തില്‍ നിലയ്ക്കാത്ത കാല്പനികധാരയുടെ പ്രയോക്താവായിരുന്നു ഏ.ടി. ഉമ്മര്‍. മെലഡിയുടെ സുഗന്ധമുള്ള എത്രയോ ഗാനങ്ങള്‍ അദ്ദേഹം മലയാളചലച്ചിത്ര സംഗീതത്തിന് നല്‍കി. മധുരോദാരമായ സംഗീതത്തിന്റെ മദനഭരിതമായ ഒരു കാലത്തെയാണ് ഏ.ടി. ഉമ്മര്‍ പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ സംഗീതജീവിതം ആസ്വാദകര്‍ക്കും മറ്റ് സംഗീതജ്ഞര്‍ക്കും എക്കാലത്തെയും മാതൃക കൂടിയാണ്. മലയാളിയുടെ മാനസനിളയില്‍ മഞ്ജീരധ്വനിയുണര്‍ത്തി അപൂര്‍വ്വരാഗങ്ങളുടെ പൊന്നോളങ്ങള്‍ തീര്‍ത്ത് കടന്നുപോയ ഒരു വലിയ സംഗീതപ്രതിഭയ്ക്ക് സമര്‍പ്പിക്കുന്ന പ്രണാമഗ്രന്ഥം.

Brand

M.D. MANOJ

ഡോ. എം.ഡി. മനോജ് മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയില്‍ ജനനം. ഇപ്പോള്‍ ആതവനാട് മാട്ടുമ്മല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍. രവീന്ദ്ര സംഗീതം, പി. ഭാസ്‌കരന്‍ - സംഗീതസ്മൃതികള്‍, എ.ആര്‍. റഹ്‌മാന്‍ - വിസ്മയ സംഗീതം, വിറിഡിയാന (പരിഭാഷ), കാതില്‍ തേന്‍മഴയായ്, മൗനങ്ങള്‍ പാടുകയായിരുന്നു - എം.ബി.എസ് - ജീവിതവും സംഗീതവും, ഉദയരാഗം, ശ്യാമസംഗീതം, പ്രിയപ്പെട്ട പാട്ടുകള്‍ (എഡിറ്റര്‍), ലോകപ്രശസ്ത വനിതാ സംവിധായകര്‍, ചെമ്പനീര്‍പ്പൂ പോലെ, ആരോ മധുരമായി പാടിവിളിക്കുന്നു, ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ, പാട്ടിന്റെ ഋതുരാജരഥം - കെ. രാഘവന്‍ ജീവിതവും സംഗീതവും, സിനിമയുടെ അടയാളങ്ങള്‍, സിനിമയും നോവലും - കാഴ്ചയുടെ വിനിമയ വിചാരങ്ങള്‍, വിശ്വസംഗീതം - എം.എസ്.വി.യുടെ സംഗീതജീവിതം. സിനിമയിലെ സംഗീത യാത്രകള്‍, രാത്രിലില്ലികള്‍ പൂത്തപോല്‍, പാട്ടിന്റെ പാലരുവിക്കരയില്‍, പാട്ടിന്റെ വൈശാഖ പൗര്‍ണമി, പാട്ടിനൊരായിരം കിളിവാതില്‍, ഏതോ ജന്മകല്പനയില്‍. സന്ധ്യകള്‍ ചാലിച്ച സിന്ദൂരം - പി. മാധുരിയുടെ സംഗീത ജീവിതം, സലില്‍ ചൗധരിയുടെ ജീവിതവും സംഗീതവും, പാടൂ നിലാവേ - എസ്.പി.ബി.യുടെ സംഗീതവും ജീവിതവും, സ്‌നേഹാതുരമായ് തൊട്ടുരിയാടിയപോലെ, മഴവില്ലിന്‍ മാണിക്യവീണ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009-ലെ പുസ്തക എഡിറ്റിംഗിനുള്ള അല അവാര്‍ഡ് 'പി. ഭാസ്‌കരന്‍-സംഗീതസ്മൃതികള്‍' എന്ന പുസ്തകത്തിന് ലഭിച്ചു. 2011-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച സിനിമാഗന്ഥത്തിനുള്ള അവാര്‍ഡ് 'സിനിമയുടെ അടയാളങ്ങള്‍'ക്കു ലഭിച്ചു. 2016-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 'സിനിമയിലെ സംഗീതയാത്രകള്‍' എന്ന പുസ്തകത്തിന് ലഭിച്ചു. 2019-ല്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഗിന്നസ് ലോക റിക്കോര്‍ഡ് പ്രോഗ്രാമില്‍ പ്രതിനിധിയായി പങ്കെടുത്തു. വിലാസം: 'പ്രാര്‍ത്ഥന' വെട്ടിച്ചിറ, പി.ഒ. പുന്നത്തല, (വഴി) വളാഞ്ചേരി, മലപ്പുറം ജില്ല-676551.  

Reviews

There are no reviews yet.

Be the first to review “NEELAJALASHAYATHIL – BIOGRAPHY OF A.T. UMMER BY DR. M.D. MANOJ”
Review now to get coupon!

Your email address will not be published. Required fields are marked *