Brand
victor hugo
വിക്ടര്‍-മരീ യൂഗോ, (വിക്തര്‍ യിഗൂ) (ഫെബ്രുവരി 26 1802 - മെയ് 22 1885) ഒരു ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസകാരനും ദൃശ്യകലാകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനും ആയിരുന്നു. ഫ്രാന്‍സിലെ കാല്പനികതാ പ്രസ്ഥാനത്തിലെ ഏറ്റവും പ്രബലനായ വക്താവും വിക്ടര്‍ യൂഗോ ആയിരുന്നു.ഫ്രാന്‍സില്‍ യൂഗോയുടെ സാഹിത്യ സംഭാവനകളില്‍ അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളുമാണ് ഏറ്റവും പ്രധാനമായി കരുതുന്നത്. യൂഗോയുടെ പല വാല്യങ്ങളിലായുള്ള കവിതകളില്‍ കൊണ്ടമ്പ്‌ലേഷന്‍സ് , ലാ ലെജാന്റ് ദെ സീക്ലിസ് എന്നിവ നിരൂപകരുടെ ഇടയില്‍ മഹത്തരമായി കരുതപ്പെടുന്നു. യൂഗോയെ പലപ്പോഴും ഏറ്റവും മഹാനായ ഫ്രഞ്ച് കവി എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്ത് യൂഗോയുടെ ഏറ്റവും പ്രധാന കൃതികളായി കരുതുന്നത് യൂഗോയുടെ നോവലുകളായ ലേ മിസറാബ്ലെ' (പാവങ്ങള്‍), നോത്ര്ദാം ദ് പറീ (ഈ പുസ്തകത്തിന്റെ മലയാളം തര്‍ജ്ജിമ നോത്ര്ദാമിലെ കൂനന്‍ എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ഇംഗ്ലീഷില്‍ ഈ പുസ്തകത്തിന്റെ തര്‍ജ്ജിമ ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്-ദാം എന്ന് അറിയപ്പെടുന്നു). അദ്ദേഹം പാവങ്ങള്‍ എഴുതിയതിനെപ്പറ്റി രസകരമായ ഒരു കഥ പറഞ്ഞു കേള്‍ക്കുന്നത്, ഇത് എഴുതുമ്പോള്‍ അദ്ദേഹം പൂര്‍ണ നഗ്‌നനായാണ് എഴുതിയത്. ശ്രദ്ധ മറ്റെവിടേക്കും പോകാതിരിക്കാനായിരുന്നു ഇത്.യുവാവായിരുന്ന കാലത്ത് വളരെ യാഥാസ്ഥിതികനായിരുന്ന യൂഗോ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ രാഷ്ട്രീയത്തിന്റെ ഇടതുപക്ഷത്തേക്ക് നീങ്ങി[1]. റിപ്പബ്ലിക്കനിസത്തിനെ യൂഗോ ശക്തമായി പിന്താങ്ങി. യൂഗോയുടെ കൃതികള്‍ പ്രധാനമായും രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെയും ആ കാലഘട്ടത്തിലെ കലയുടെ ദിശയെയും കാണിക്കുന്നു.
Reviews
There are no reviews yet.