Brand
Ibrahim Kutty

Original price was: ₹250.00.₹240.00Current price is: ₹240.00.
പുരോയാനം
(നോവല്‍)
ഇബ്രാഹിംകുട്ടി
പേജ്: 224
ബാല-കൗമാരങ്ങളിലെ ജീവിതാനുഭവങ്ങളാണ് ഒരു മനുഷ്യന്റെ കര്‍മ്മ കാണ്ഡത്തെ നിര്‍ണയിക്കുന്നത്. ജീവിതത്തിന്റെ സായന്തനത്തിലെത്തുമ്പോള്‍ ആ കാലങ്ങളിലേക്ക് നാം തിരിഞ്ഞു നോക്കുന്നു. ഇപ്രകാരം ജീവിത സായാഹ്നത്തിലെത്തിയ കൂട്ടുകാരുടെ മനസ്സ് കൊണ്ടൊരു മടക്കയാത്രയാണ് ഇബ്രാഹിം കുട്ടിയുടെ പുരോയാനം എന്ന നോവല്‍ നിര്‍വ്വഹിക്കുന്നത്. ഈ യാത്രയില്‍ ഹര്‍ഷോന്മാദങ്ങളുണ്ട്. കൊച്ചു കൊച്ചു ദുഃഖങ്ങളുണ്ട്. നഷ്ടബോധങ്ങളുടെ നിശ്ശബ്ദ വിലാപമുണ്ട്. ഇവയെല്ലാം സമര്‍ത്ഥമായി സമന്വയിപ്പിച്ചു കൊണ്ട് ഹൃദ്യമായ വായനാനുഭവം സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്. മലയാളനോവലിലെ പുതുബോധത്തിന്റെ പച്ചപ്പ് ഈ കൃതിയിലുടനീളം നിറഞ്ഞുനില്‍ക്കുന്നു.
Reviews
There are no reviews yet.