യൂസുഫ് നബിയുടെ ഐതിഹാസിക ജീവിതം ഖുര്‍ആനിലൂടെ
[ ഇസ്ലാമിക ചരിത്രം ]
എ.ക്യു.മഹ്ദി
പരിശുദ്ധ ഖുർആനിലെ കഥാനുഭവ വിവരണങ്ങളിൽ ഏറ്റവും ആകർഷണീയമാ യതും വിസ്മയാവഹവുമായ ഒരു ജീവിതകഥ ലളിതമായ ഭാഷയിൽ ലോകസ ഞ്ചാരിയും പ്രശസ്‌ത എഴുത്തുകാരനുമായ ദുമായ എ. ക്യു. മഹ്ദി ഈ പുസ്തകത്തി ലൂടെ നമ്മെ പരിചയപ്പെടുത്തുന്നു. ജനങ്ങൾക്ക് സന്മാർഗ്ഗം കാട്ടിക്കൊടുക്കാനും അവരെ നേർവഴിക്ക് നയിക്കാനുമുള്ള ഖുർആൻ്റെ മഹത്തായ ദൗത്യമാണ് ഇവിടെ ഗ്രന്ഥകാരനിലൂടെ പുനരാവിഷ്‌കരിക്കപ്പെടുന്നത്. പലസ്തീനിന്റെ സമീപസ്ഥലമാ യ കൻആൻ ദേശത്ത് പ്രാചീന കാലത്ത് ജീവിച്ചിരുന്ന പ്രവാചകനായിരുന്ന യഅ് ഖൂബ് നബിയുടെയും അദ്ദേഹത്തിൻ്റെ മകനായ യൂസുഫ് നബിയുടെയും സഹോദരങ്ങളുടെയും ഉദ്വേഗജനകമായ ജീവിതകഥയാണ് ഈ പുസ്‌തകത്തി ലെ പ്രതിപാദ്യം. മാന്ത്രികയുടെ തൂവൽസ്‌പർശമോ അത്ഭുതങ്ങളുടെ അതിപ്ര സരമോ, അസാധാരണത്വത്തിൻ്റെ അന്യാദൃശ്യ പരിവേഷമോ തെല്ലുപോലും സ്വാധീനിക്കാത്ത നിലയിലാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത് എന്നുള്ളതും ഇതി ന്റെ മഹത്വത്തെ വർദ്ധിപ്പിക്കുന്നു.
Reviews
There are no reviews yet.