(അ ) വിശുദ്ധ മുറിവുകൾ :- ഹണി ഭാസ്കരൻ
നീന്തിക്കയറിയ തിരകളിലേക്ക് നോക്കുമ്പോൾ നിലയില്ലാക്കയങ്ങൾ ,പച്ചുമൂടിയ ചതപ്പുകൾ ,കുടഞ്ഞെറിഞ്ഞ ചുഴികൾ . ദൂരെ ,പ്രതീക്ഷ നൽകിയ ഇത്തിരി സൂര്യൻ . കാഴ്ചയറ്റത്ത് മഴയായി കണ്ണ് നിറച്ചവർ ,വസന്തമായി പൂമണം പടർത്തിയവർ , ശിശിരമായി ഇല പൊഴിചിട്ടവർ , മുറിവായി വരഞ്ഞുകീറിയവർ , മന്ദഹാസമായി അണച്ചുപിടിച്ചവർ , മരമായി തണലേകിയവർ . അവസ്ഥാന്തരങ്ങളിൽ മഞ്ഞായി പൊതിഞ്ഞതും മേഘമായി കരറുത്തും വർഷമായി പെയ്തും വേനലായി ഉഷ്ണിപ്പിച്ചും ഇരുട്ടായി ഭയപെടുത്തിയും നിലാവായി ചിന്തിപ്പിച്ചും യാത്രയിൽ ഒപ്പം നടന്നവർ …….
നിരാസമായി ഇരുൾ മൂടപ്പെട്ടവ ,പ്രണയമായി പ്രകാശവർഷം ചൊരിഞ്ഞവ , സന്ധ്യ പോൽ നിഗൂഢമായവ. ഒരു കണിക പോലും വെറുതെയാവുന്നില്ല . ഓർമകളെല്ലാം പല ജീവിതത്തിന്റെ ,പിന്നെ എന്റെയും വഴിപാടുകളുടെയും ഗന്ധമുണ്ട് . ആ ഗന്ധങ്ങളെല്ലാം ചിറകുകളിൽ പല നിറങ്ങളിൽ പറ്റിയിരിപ്പുണ്ട് . മീതെയാകാശം കൊതിപ്പിക്കുന്നുണ്ട് ..,…
Reviews
There are no reviews yet.