OSCAR

140.00

ഓസ്‌കാര്‍
(തിരക്കഥ)

സലിം അഹമ്മദ്

പേജ്:

പ്രശസ്തമായ മലയാള സിനിമയുടെ തിരക്കഥ. നാം പുറത്തു കാണുന്ന വര്‍ണ്ണശബളമായ ലോകമല്ല, സിനിമയിലെ അണിയറ പ്രര്‍ത്തനമെന്ന് പ്രഖ്യാപിക്കുന്ന ഈ തിരക്കഥയില്‍ വേദനാജനകമായ ജീവിതങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു.
ഒരു യുവസംവിധായകന്റെ അതിജീവനവും തീവ്രക്ലേശകരവുമായ പോരാട്ടവും യഥാതഥമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സലിം അഹമ്മദിന്റെ ഭാവനയുടെ പുതുലോകം തീര്‍ക്കുന്ന കൃതി.

140.00

Add to cart
Buy Now

Brand

SALIM AHAMMED

ഒരു മലയാളചലച്ചിത്രസംവിധായകനാണ് സലീം അഹമ്മദ്. ആദാമിന്റെ മകന്‍ അബു എന്ന പ്രഥമ ചലച്ചിത്രത്തിനു മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും നേടി. ഇതുവരെ നാലു ചിത്രങ്ങളാണ് സലീം അഹമ്മദ് സംവിധാനം ചെയ്തിട്ടുള്ളത്. കഥയിലെ വ്യത്യസ്തതയും സംവിധാനശൈലിയും കൊണ്ടു പ്രേക്ഷകരെ ഏറെ ആസ്വദിപ്പിച്ചവയായിരുന്നു നാലു ചിത്രങ്ങളും. കേരളത്തിന്റെ സാമൂഹിക, സമ്പദ് ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ആദ്യകാലജീവിതങ്ങളെ അവതരിപ്പിച്ച പത്തേമാരി (ചലച്ചിത്രം) ഗള്‍ഫ് നാടുകളില്‍ ഏറ്റവുമധികം ആവേശമായ മലയാളം സിനിമകളിലൊന്നായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പാലോട്ടുപള്ളി ടി.പി.ഹൗസില്‍ അഹമ്മദ് കുട്ടിയുടെയും ആസ്യ ഉമ്മയുടെയും മകനാണ് സലീം. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ്. കോളേജില്‍ നിന്ന് കോമേഴ്സില്‍ ബിരുദവും ടൂറിസം രംഗത്തെ അയോട്ട കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സലിം അഹമ്മദ് 'സാഫല്യം' എന്ന മലയാളചിത്രത്തില്‍ സംവിധാനസഹായി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂര്യ ടി വിയിലെ 'രസിക രാജാ നമ്പര്‍ വണ്‍' എന്ന ഹാസ്യ പരമ്പര സംവിധാനം ചെയ്തതും സലിമാണ്. മഫീദ ഭാര്യയും അലന്‍ സഹര്‍. അമല്‍ എന്നിവര്‍ മക്കളുമാണ്.

Reviews

There are no reviews yet.

Be the first to review “OSCAR”
Review now to get coupon!

Your email address will not be published. Required fields are marked *