തിരക്കഥാസാഹിത്യത്തില്‍ പുത്തന്‍ ഭാവുകത്വം സൃഷ്ടിക്കുന്ന കൃതിയാണ് ലൂക്ക. പ്രശസ്തമായ മലയാളസിനിമയുടെ തിരക്കഥ. അസാധാണമെന്ന് വിശേഷിപ്പിക്കാവുന്ന ലൂക്ക എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുന്നത്. ഒരു കുറ്റാന്വേഷണകഥയുടെ ഉദ്വേഗം സൃഷ്ടിച്ച് പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ സ്വീകരിക്കുന്ന രചനാതന്ത്രം ഈ കൃതിയെ തിരക്കഥാസാഹിത്യത്തിന്റെ മുന്‍നിരയില്‍ എത്തിച്ചിരിക്കുന്നു. കാലത്തോടൊപ്പം സാഹിത്യത്തിന്റെയും കലയുടെയും രൂപങ്ങളും മാറുന്നുണ്ടെന്ന് തിരിച്ചറിയുന്ന രണ്ട് തിരക്കഥാകൃത്തുക്കളുടെ സാക്ഷ്യപത്രമാണ് ലൂക്ക. അത് ഈ കലികാലത്തിലും അഗാധമായ സ്‌നേഹത്തിന്റെ ആഴം കുറിക്കുന്നു. കമിതാവിനെ നിത്യവേദനയിലേക്ക് തള്ളിവിടാതെ അയാളെ നിത്യശാന്തിയുടെ ലോകത്തേക്ക് ആനയിച്ച് ജീവനൊടുക്കുന്ന നിഹ എന്ന യുവതി, ആധുനികകാലത്തെ സമാനതകളില്ലാത്ത ഉദാഹരണമാണ്. പരമ്പരാഗത തിരക്കഥാരചനയാല്‍ ഒരു തിരുത്ത് നിര്‍ദ്ദേശിക്കുന്ന ഈ കൃതി അതീവസന്തോഷത്തോടെ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.
Reviews
There are no reviews yet.