അനന്തരം
(നോവല്‍)
ശാന്താതുളസീധരന്‍
വിശ്വാസവും അന്ധവിശ്വാസവും ഏറ്റുമുട്ടുമ്പോഴുണ്ടാകുന്ന ആത്മസംഘര്‍ഷങ്ങളില്‍ താറുമാറാകുന്ന മാനവികത. അത് പകരുന്ന ആശങ്കകള്‍. അവിടെ വേര് പടര്‍ത്തുന്ന വര്‍ഗ്ഗീയത വിതയ്ക്കുന്ന വിദ്വേഷത്തിന്റെ, വെറുപ്പിന്റെ രാഷ്ട്രീയം. അതിജീവനവഴികളില്‍ അന്തംവിട്ടു നില്ക്കുന്നവരുടെ വിലാപങ്ങള്‍. പഴമയുടെ ശീലുകള്‍ അടിച്ചേല്പ്പിക്കപ്പെടുമ്പോള് വിണ്ടുകീറുന്ന തലമുറകളെ തേടിയെത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയം. അവിടെയെല്ലാം സമാധാനത്തിന്റെ അടയാളമാകുന്ന പ്രകൃതിയുടെ പ്രതിഷേധം സൃഷ്ടിക്കുന്ന പ്രളയം. ചിന്താധാരകളുടെ ഏറ്റുമുട്ടല്‍. നഷ്ടമാകുന്ന സ്നേഹം, സൗഹൃദം, കരുതല്‍, പാരസ്പര്യം. പകച്ചുനില്‍ക്കുന്ന സമൂഹം. രക്ഷകനില്ലാതെ ചിന്നിച്ചിതറുന്ന രക്തബന്ധങ്ങളും ഉള്‍ച്ചേരുന്ന മാനവികതയിലൂന്നിയ അപൂര്‍വ്വ നോവല്‍.
Reviews
There are no reviews yet.