VADIYILLATHA ADI-Stories by ASEES PALAYAT

200.00

Category : Story
ISBN : 978-93-6167-334-4
Binding : Paper Back
Publishing Date : 2024
Publisher : Lipi publications
Edition : 1
Number of pages : 120 Pages
Language : Malayalam

200.00

Add to cart
Buy Now
Category:

വടിയില്ലാത്ത അടി
അധ്യാപക നര്‍മ്മകഥകള്‍

അസീസ് പാലയാട്ട്

ഈ ലോകം കഥകള്‍ കൊണ്ടുകൂടി നിര്‍മ്മിക്കപ്പെട്ടതാണ് എന്ന് പറയാറുണ്ട്. തന്റെ ചുറ്റുപാടുമുള്ള മനുഷ്യരെ നിര്‍ദോഷമായ തമാശകളിലൂടെ ലളിതമായ ഭാഷയില്‍ സൗന്ദര്യദീപ്തിയോടെ അവതരിപ്പിക്കുകയാണ് അസീസ് പാലയാട്ട്. വായനക്കാരെ തന്നോടൊപ്പം കൊണ്ടുപോകാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ശ്രമിക്കുന്നതിനോടൊപ്പം സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളിലേക്കും കഥാകൃത്ത് കണ്ണയക്കുന്നു. കഥയുടെ പൊതുസ്വഭാവം ഹാസ്യമാണെങ്കിലും കഥയുള്ള കഥകളാണ് അധ്യാപകന്‍കൂടിയായ കഥാകൃത്ത് നമുക്ക് സമ്മാനിക്കുന്നത്. ഇതുതന്നെയാണ് അധ്യാപക നര്‍മ്മകഥകളുടെ വിജയവും.

Brand

ASEES PALAYAT

അസീസ് പാലയാട്ട്കോഴിക്കോട് ജില്ലയില്‍ നാദാപുരത്തിനടുത്ത് നരിപ്പറ്റ സ്വദേശം. നരിപ്പറ്റ ആര്‍.എന്‍.എം. ഹൈസ്‌കൂള്‍, ഗവ.കോളജ് മൊകേരി, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി എന്നീ സ്ഥാപനങ്ങളില്‍ പഠനം, തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല പഠന വിഭാഗത്തില്‍ നിന്നും അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. അധ്യാപക യോഗ്യതയായ, ബി.എഡും സെറ്റും നേടിയ ശേഷം, നരിപ്പറ്റ ആര്‍.എന്‍.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ താല്‍ക്കാലിക അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ കണ്ണുര്‍ ജില്ലയിലെ പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്ഥിര അദ്ധ്യാപകനായി ജോലി ചെയ്തുവരുന്നു. പരേതരായ പാലയാട്ട് മൊയ്തു വിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സാജിദ എ.കെ. വാണിമേല്‍ എം.യു.പി. സ്‌കൂള്‍ അദ്ധ്യാപിക. മക്കള്‍: ഡോ. ഹജ്ഫാന (ബി.എച്ച്.എം.എസ്), ഫിജാദ് (ബി.ടെക് ഫുഡ് ടെക്‌നോളജി), ഫാദിന്‍ (വിദ്യാര്‍ത്ഥി) നിക്ഷേപത്തട്ടിപ്പ്, മാലമോഷണം, സ്വന്തം കുഞ്ഞിനോടുള്ള മാതാപിതാക്കളുടെ ക്രൂര പീഢനം, ഒഡീഷയില്‍ നിന്നും ഭാര്യയുടെ മൃതശരീരം വഹിച്ചു നടന്ന ഭര്‍ത്താവ്, നിപ വൈറസ് ബാധിച്ചു മരിച്ച സ്ത്രീയുടെ കഥ, തീവ്രവാദത്തില്‍ പോയ മകനെ തള്ളി പറഞ്ഞ സംഭവം, കുട്ടിയെ പട്ടിക്കൂട്ടിലടച്ച പൊല്ലാപ്പ്, ഹാമര്‍ തലയില്‍ വീണ് മരിച്ച സംഭവം, തുടങ്ങി പല ആനുകാലിക സംഭവങ്ങളും മോണോആക്ട് രൂപത്തിലെഴുതിയിട്ടുണ്ട്. അറബിഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഇവയില്‍ മിക്കതും സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ എ ഗ്രേഡുകള്‍ നേടിയവയാണ്. കുട്ടികള്‍ക്കായി എഴുതിയ ആദ്യ ആക്ഷേപ ഹാസ്യനാടകമായിരുന്നു 'ഡത്ത്‌റിംഗ്' തുടര്‍ന്ന് ഭീകരന്റെ അന്ത്യം, പ്ലാസ്റ്റിക് ഭീകരന്‍, തട്ടിപ്പും വെട്ടിപ്പും, ഞാന്‍ മുന്നോട്ട്, നിരപരാധികള്‍, ഭൂമിയിലെ ദുര്‍ബലര്‍, ഗസ്സ, ലഹരിയുടെ ഇരകള്‍ എന്നിങ്ങനെ കുറെ നാടകങ്ങളും എഴുതി. സംസ്ഥാന അറബിക് കലോത്സവവേദിയില്‍ വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ച നാടകങ്ങളില്‍ നിന്നും മികച്ച നടീ-നടന്മാരെ സൃഷ്ടിച്ചെടുക്കാനും സാധിച്ചിട്ടുണ്ട്. നിപ വന്ന വഴിയിലൂടെ, പേവിഷബാധ എന്നീ വിഷയങ്ങളില്‍ ശാസ്ത്ര നാടകങ്ങളും എഴുതിയിട്ടുണ്ട്. കഥകളും കവിതകളുമായി ഏതാണ്ട് ഇരുന്നൂറിലധികം രചനകള്‍ നിര്‍വ്വഹിച്ചു. വോളിബോള്‍ കളിയാണ് ഇഷ്ട വിനോദം, തലശ്ശേരി ബ്രണ്ണന്‍ കോളജ് ടീം അംഗമായിരുന്നു.വിലാസം: പാലയാട്ട് ഹൗസ്, പി.ഒ. ചീക്കോന്ന് വെസ്റ്റ്, E-mail: aseespalayat@gmail.com

Reviews

There are no reviews yet.

Be the first to review “VADIYILLATHA ADI-Stories by ASEES PALAYAT”
Review now to get coupon!

Your email address will not be published. Required fields are marked *