Manfaloothiyude Kathakal (Part – 2)

90.00

മന്‍ഫലൂത്വിയുടെ കഥകള്‍
(ഭാഗം – 2)

വിവര്‍ത്തനം: റഹ്മാന്‍ വാഴക്കാട്

പേജ്: 80

 

അറബ് കഥാലോകത്തെ പ്രഗല്ഭനും കഥാകൃത്തുമായ മന്‍ഫലൂത്വിയുടെ അറബിക്കഥകളുടെ പരിഭാഷ. മനുഷ്യനന്മയെ ഉണര്‍ത്തുകയും സമസൃഷ്ടിയുടെ വ്യഥ പങ്കുവെക്കുകയും ചെയ്യുന്ന പതിന്നാല് കഥകളുടെ സമാഹാരം. മന്‍ഫലൂത്വിയുടെ തെരഞ്ഞെടുത്ത കഥകളുടെ രണ്ടാം ഭാഗമാണിത്. ഒന്നാംഭാഗം നേരത്തെ ലിപി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

90.00

Add to cart
Buy Now

സാഹിത്യ സൃഷ്ടി-കവിതയോ, കഥയോ, ഉപന്യാസമോ ഏതാവട്ടെ- അതിലെ പ്രമേയം അധികവും മനുഷ്യജീവിതമാണ്. എന്നാല്‍ ഇത് അവതരിപ്പിക്കുന്ന എഴുത്തുകാരില്‍ ചിലരുടെ സൃഷ്ടികള്‍ അവ പുറത്തുവന്ന കാലത്തിനപ്പുറം കടക്കാത്ത അല്‍പായുസ്സുള്ളവയാണ്. ഭൂതകാലത്തെ സാഹിത്യചരിത്രം വിവരിക്കുമ്പോള്‍ പരാമര്‍ശ വിധേയമാകാനുള്ള അര്‍ഹത മാത്രമേ അവയ്ക്കുണ്ടാവുകയുള്ളൂ. മറ്റു ചില സൃഷ്ടികളാവട്ടെ പുതുമ നശിക്കാതെ കാലാതീത സ്വഭാവം പുലര്‍ത്തുന്നവയാണ്. അവ ജനിച്ച രാജ്യത്തിന്റെ അതിരുകള്‍ മറികടന്ന് ലോകമെങ്ങും വ്യാപിക്കുന്നു. നിരന്തരം വായിക്കപ്പെടുന്നു. ചര്‍ച്ചക്ക് വിധേയമാവുന്നു. വ്യത്യസ്ത ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെടുകയും ചെയ്യുന്നു. അറബിയിലെ ‘അന്നദ്‌റാത്ത്’ എന്ന കൃതി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹമായതാണ്.
എ ഡി 1876ല്‍ ഭൂജാതനായ പ്രസിദ്ധ അറബി ഗദ്യസാഹിത്യകാരന്‍ മുസ്തഫാ ലുത്ഫീ മന്‍ഫലൂത്വി അല്‍അസ്ഹര്‍ സര്‍വകലാശാല സന്തതിയും ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കിയ ആദര്‍ശ നിഷ്ഠനായ പണ്ഡിതനുമാണ്. പ്രസിദ്ധ മുസ്‌ലിം പരിഷ്‌ക്കര്‍ത്താവായ ശൈഖ് മുഹമ്മദ് അബ്ദുവിന്റെ പുരോഗമന ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട എഴുത്തുകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രചനകള്‍ പുതുമ നശിക്കാതെ ഇന്നും നിലകൊള്ളുന്നതും സര്‍വകലാശാലകളില്‍ അറബി ഭാഷയും സാഹിത്യവും പഠിക്കുന്ന വിദ്യാര്‍ഥികള്‍ വളരെ ആദരവോടെ വായിക്കുകയും ചെയ്യുന്നവയാണ് ജീവിതഗന്ധിയായ ഉത്തമ കൃതികള്‍. പ്രകൃതി പ്രതി ഭാസങ്ങളെ ദാര്‍ശനികമായ കാഴ്ചപ്പാടിലൂടെ നോക്കിക്കണ്ട് അവയില്‍നിന്ന് പുതിയ ചിന്തകളും പാഠങ്ങളും മെനഞ്ഞെടുക്കുകയാണ് മര്‍ഫലൂത്വി. മനുഷ്യന്റെ ജീവിതാനുഭവങ്ങളെയും സുഖദു:ഖങ്ങളെയും തന്റെ ദര്‍ശന മൂശയിലിട്ടുരുക്കി അതില്‍നിന്ന് അത്യന്തം മനോഹരങ്ങളായ ആശയങ്ങള്‍ വിരിയിച്ചെടുക്കുന്നതില്‍ മന്‍ ഫലൂത്വി പ്രകടിപ്പിക്കുന്ന കലാവിരുത് അതിശയിപ്പിക്കുന്നതാണ്. പൊന്‍വെളിച്ചം തൂകി മാനത്ത് ശോഭിച്ചുനില്‍ക്കുന്ന അമ്പിളിയെ കണ്ണുകൊണ്ട് തഴുകാത്തവരുണ്ടാകുമോ? എന്നാല്‍ മന്‍ഫലൂത്വി, അതിലപ്പുറവും അമ്പിളിയോട് ചോദിക്കുന്നു: ‘മാനത്തെ കിളിവാതിലിലൂടെ ഒളിഞ്ഞുനോക്കുന്ന പുതു പെണ്ണാണോ നീ?’ ‘അതോ സിംഹാസനത്തില്‍ ഉപവിഷ്ടയായ രാജകുമാരിയോ’ ദു:ഖിതന്‍ എന്ന അധ്യായത്തിന്റെ തുടക്കത്തില്‍തന്നെ ‘നിന്നെ സന്തോഷിപ്പിക്കുന്നത് മാത്രമേ സംഭവിക്കുകയുള്ളൂ എന്ന വല്ല കരാറും കാലം നിനക്ക് എഴുതിത്തന്നിട്ടുണ്ടോ’ എന്ന് ഗ്രന്ഥകാരന്‍ ചോദിക്കു ന്നു. കാലത്തിന്റെ ദൃഷ്ടിയില്‍ കൊട്ടാരത്തില്‍ കഴിയുന്നവരും കൊച്ചു കുടിലില്‍ താമസിക്കുന്നവരുമെല്ലാം തുല്യരാണ്. ഇങ്ങനെ മനുഷ്യജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് മനുഷ്യചിന്തയെ ആനയിക്കുകയാണ് മന്‍ഫലൂത്വി ഈ ഗ്രന്ഥത്തിലുടനീളം.
ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെ ദാര്‍ശനികമായ ഒരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഈ അമൂല്യ ഗ്രന്ഥത്തിന്റെ വിവര്‍ത്തകന്‍ റഹ്മാന്‍ വാഴക്കാട്, അറബിഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന ഒരു കോളേജ് അധ്യാപകനാണ്. വിവര്‍ത്തകന്റെ ഭാഷ ഹൃദ്യവും ലളിതവുമാണ്. അറബിയില്‍ ധാരാളം അമൂല്യങ്ങളായ സാഹിത്യകൃതികളുണ്ടെങ്കിലും പരിമിതമായവ മാത്രമേ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളൂ. ആ നിലക്ക് ഈ കൃതിക്ക് നല്ല സ്വീകാര്യത ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.
അറബിയില്‍നിന്ന് നല്ല കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ ഈ ഗ്രന്ഥകര്‍ത്താവിന് സര്‍വശക്തന്‍ തൗഫീഖ് ചെയ്യുമാറകട്ടെ.

ഫാറൂഖ് കോളേജ് പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി

Brand

Mustafa Lutfi al-Manfaluti

മുസ്തഫാ ലുത്വ്ഫി മന്‍ഫലൂത്വി അറബ് കഥാലോകത്ത് പ്രഗത്ഭനായ എഴുത്തുകാരന്‍. 1876ല്‍ ഈജിപ്തിലെ ഉസ്‌യൂത്വില്‍ ജനിച്ചു. ലോകപ്രശസ്തമായ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനുമായ മുഹമ്മദ് അബ്ദുവിന്റെ അരുമശിഷ്യനായിരുന്നു. അറബി പത്രമായ അല്‍ മുവയ്യിദില്‍ എഴുതിത്തുടങ്ങി. ഇതിലെഴുതിയ കഥകളാണ് പിന്നീട് ''നദറാത്ത്'' ''അബ്‌റാത്ത്'' എന്നീ പുസ്തകങ്ങളായി മാറിയത്. മന്‍ഫലൂത്വിയുടെ കഥകള്‍ മനുഷ്യനന്‍മയെ ഉണര്‍ത്തുന്നവയും സമസൃഷ്ടികളുടെ വ്യഥകളും വേദനകളും വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നവയുമാണ്. അദ്ദേഹം വിവിധ ഭാഷകളില്‍ നിന്ന് അറബിയിലേക്ക് ധാരാളം കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കുറഞ്ഞ പ്രായത്തിനിടയില്‍ കനപ്പെട്ട കഥകള്‍ സമ്മാനിച്ച മന്‍ഫലൂത്വി 1924ല്‍ മരണമടഞ്ഞു.

Rahman Vazhakkad

റഹ്മാന്‍ വാഴക്കാട് മലപ്പുറം ജില്ലയില്‍ സെയ്തലവി-സുബൈദ എന്നിവരുടെ മകനായി വാഴക്കാട് ജനനം. വാഴക്കാട് ദാറുല്‍ ഉലുമില്‍ അഫ്‌സല്‍ ഉലമ, ഫാറൂഖ് റൗളത്തുല്‍ ഉലൂമില്‍ നിന്നും പി.ജി, അലീഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം. എ. അറബിക്, കൊല്ലം ഗവ. ട്രെയിനിങ്ങ് കോളേജില്‍ നിന്നും ഭാഷാ ട്രെയിനിങ്. 1990 മുതല്‍ കോഴിക്കോട് ആകാശവാണിയിലൂടെ മുസ്ലീം ഭക്തിഗാനവും ദൂരദര്‍ശനിലൂടെ മാപ്പിളപ്പാട്ടും അവതരിപ്പിച്ചു വരുന്നു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം, യൂണിവേഴ്‌സിറ്റി, സി.ബി.എസ്.സി. കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി മാപ്പിള കലകളിലെ വിധികര്‍ത്താവ്. വിവിധ ചാനലുകളില്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ആല്‍ബങ്ങള്‍ക്കുവേണ്ടി ശബ്ദം നല്‍കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും സദ്ഗുരു പുരസ്‌ക്കാരം, ചാന്ദ്പാഷ പുരസ്‌ക്കാരം എന്നിവ ലഭിച്ചു. മാപ്പിള കലകളെ സംബന്ധിച്ച് വിവിധ കോളേജുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.ജി. ബോര്‍ഡ് മെമ്പറായിരുന്നു. 1991 മുതല്‍ 2020 മെയ് വരെ വാഴക്കാട് ദാറുല്‍ ഉലൂം അറബിക്‌കോളേജിലെ അദ്ധ്യാപകനായിരുന്നു. വിവിധ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ഷമീമ റഹ്മാന്‍. മക്കള്‍: അഷീര്‍ റഹ്മാന്‍, അബല്‍ റഹ്മാന്‍, അസല്‍ റഹ്മാന്‍, അഫ്‌റാ റഹ്മാന്‍. വിലാസം: ഇശല്‍ മഹല്‍, പി.ഒ. വാഴക്കാട്, പിന്‍ - 673640, 9048642742, rahmanvazhakkad@gmail.com  

Reviews

There are no reviews yet.

Be the first to review “Manfaloothiyude Kathakal (Part – 2)”
Review now to get coupon!

Your email address will not be published. Required fields are marked *

Feedback
Feedback
How would you rate your experience?
Do you have any additional comment?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!