Puroyanam

240.00

പുരോയാനം
(നോവല്‍)

ഇബ്രാഹിംകുട്ടി

പേജ്: 224

ബാല-കൗമാരങ്ങളിലെ ജീവിതാനുഭവങ്ങളാണ് ഒരു മനുഷ്യന്റെ കര്‍മ്മ കാണ്ഡത്തെ നിര്‍ണയിക്കുന്നത്. ജീവിതത്തിന്റെ സായന്തനത്തിലെത്തുമ്പോള്‍ ആ കാലങ്ങളിലേക്ക് നാം തിരിഞ്ഞു നോക്കുന്നു. ഇപ്രകാരം ജീവിത സായാഹ്നത്തിലെത്തിയ കൂട്ടുകാരുടെ മനസ്സ് കൊണ്ടൊരു മടക്കയാത്രയാണ് ഇബ്രാഹിം കുട്ടിയുടെ പുരോയാനം എന്ന നോവല്‍ നിര്‍വ്വഹിക്കുന്നത്. ഈ യാത്രയില്‍ ഹര്‍ഷോന്മാദങ്ങളുണ്ട്. കൊച്ചു കൊച്ചു ദുഃഖങ്ങളുണ്ട്. നഷ്ടബോധങ്ങളുടെ നിശ്ശബ്ദ വിലാപമുണ്ട്. ഇവയെല്ലാം സമര്‍ത്ഥമായി സമന്വയിപ്പിച്ചു കൊണ്ട് ഹൃദ്യമായ വായനാനുഭവം സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്. മലയാളനോവലിലെ പുതുബോധത്തിന്റെ പച്ചപ്പ് ഈ കൃതിയിലുടനീളം നിറഞ്ഞുനില്‍ക്കുന്നു.

240.00

Add to cart
Buy Now

Brand

Ibrahim Kutty

ഇബ്രാഹിംകുട്ടികോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ ചെമ്പ് വില്ലേജില്‍ പാണ പറമ്പില്‍ ഇസ്മയിലിന്റേയും ഫാത്തിമയുടേയും മൂന്നാമത്തെ മകനായി 1956 ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം ചെമ്പിലും പുത്തന്‍കാവ് ഹൈസ്‌കൂളിലും. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലും എറണാകുളം മഹാരാജാസിലും തുടര്‍പഠനം. ആറുവര്‍ഷം ഗള്‍ഫ് ജീവിതം. പിന്നീട് സീരിയലുകളില്‍ സജീവം.35ല്‍ പരം സീരിയലുകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍. അഞ്ചോളം സിനിമകള്‍.ഭാര്യ : സമീന മക്കള്‍ : മക്ബൂല്‍ സല്‍മാന്‍, ടാനിയ ഫാത്തിമ മരുമക്കള്‍ : അംജിത്ത്, അല്‍മാസ് കൊച്ചുമക്കളായ അമായയോടും അല്‍ഹാനോടും ഒപ്പം ജീവിതം.രാഷ്ട്രീയരംഗത്തും സാമൂഹ്യരംഗത്തും സജീവപ്രവര്‍ത്തനം. ഇപ്പോള്‍ തൃപ്പൂണിത്തുറ ഏരൂരില്‍ സ്ഥിരതാമസം.വിലാസം : പാണപ്പറമ്പ് ഏരൂര്‍, തൃപ്പൂണിത്തുറ ebrahimkuttyismail282@gmail.com

Reviews

There are no reviews yet.

Be the first to review “Puroyanam”
Review now to get coupon!

Your email address will not be published. Required fields are marked *