Anami
Brand:Rajan Karuvarakundu
₹65.00
അനാമി
(ബാലസാഹിത്യം)
രാജന്‍ കരുവാരക്കുണ്ട്
പേജ്:
ഈ മുറിയിലിരുന്ന് നോക്കുമ്പോള്‍ ദൂരെ ആകാശം മുട്ടിനില്‍ക്കുന്ന ദുരൂഹതയുടെ മലനിരകള്‍. മലനിരകളില്‍ അവിടവിടെ കൊടുംവനങ്ങള്‍. മലയില്‍നിന്നും കുതിച്ചൊഴുകിയെത്തുന്ന നിളാനദി താഴെ. ഈ മലയ്ക്കും നദിക്കും കരിഞ്ഞുകിടക്കുന്ന വയലുകള്‍ക്കുമിടയില്‍ പരശതം ജീവജാലങ്ങള്‍. അവയ്ക്കിടയില്‍ നിസ്സഹായനായ മനുഷ്യന്‍. ഈ ചിത്രത്തിന്റെ ഏതൊരു കഷ്ണവും നമുക്കെടുത്ത് കഥയാക്കാം. കഥയുടെ വിഷയം എന്ത് എന്നുള്ളതല്ല, ആ വിഷയത്തോടുള്ള എഴുത്തുകാരന്റെ സമീപനം എന്ത് എന്നുള്ളതാണ്. പരിചിതമായ ചുറ്റുപാടിന്റെ ഗന്ധമുള്ള ഭാഷ, വാക്കുകള്‍ക്കിടയില്‍ ആശ്വാസം ചൊരിയുന്ന കുളിര്‍കാറ്റ് ഇതൊക്കെയാണ് എഴുത്തിനെ നല്ല കഥയും നല്ല നോവലുമാക്കുന്നത്.
Add to cart
Buy Now
Reviews
There are no reviews yet.