Otta rathriyile Athidhikal – Anil Kumar AV

190.00

ഒറ്റ രാത്രിയിലെ അതിഥികള്‍
(ഓര്‍മ യാത്ര വായന)

അനില്‍കുമാര്‍ എ.വി.

തോറ്റു തോറ്റ് സ്വയം ഇല്ലാതായവര്‍
കണ്ണീര്‍ ചാലിച്ച വര്‍ണങ്ങള്‍
ഗന്ധകഭൂമിയിലെ മണം
ആ കിഴവന്‍ ഇനിയും മരിക്കാത്തതെന്തേ
വിഡ്ഢീ, ഞാനൊരു കമ്യൂണിസ്റ്റ്
ഏക് സാ, ദോ ജോണ്‍; തീന്‍ കോപ്പ്
ആരുടെയോ മേഘക്കീറിലെ മഴവില്ലുകള്‍
മഹാരോഗത്തിന്റെ ലക്ഷണങ്ങള്‍
എന്നെക്കുറിച്ച് ഇത്രയും പോരേ….

 

190.00

Add to cart
Buy Now

Brand

Anil Kumar AV

അനില്‍കുമാര്‍ എ.വി.കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ രണ്ടാം റാങ്കോടെ എം.എ. പാസായി. എം.ഫില്‍ വിദ്യാര്‍ഥിയായിരിക്കെ ദേശാഭിമാനിയില്‍ കുറച്ചു കാലം. പിന്നീട് 'ചിന്ത' പത്രാധിപസമിതി അംഗമായും ഏറെക്കാലം ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍, ഇടവേളകളില്ലാത്ത ചരിത്രം, ആലസ്യത്തിന്റെ ആള്‍ക്കൂട്ടങ്ങള്‍, തിരസ്‌കൃത ചരിത്രത്തിന് ഒരു ആമുഖം, കാവിനിറമുള്ള പ്ലേഗ്, ചിഹ്നങ്ങളുടെ രാഷ്ട്രീയം, ആഗോളവല്‍ക്കരണത്തിന്റെ അഭിരുചിനിര്‍മാണം, ഒറ്റുകാരുടെ ചിരി, ബുദ്ധിജീവികളുടെ പ്രതിസന്ധി, പ്രതിബിംബക്കെണിയും മൂലധന രാഷ്ട്രീയവും, നാലാംലോകവാദവും സാമ്രാജ്യത്വ രാഷ്ട്രീയവും, സി, യിരമ്യാവ്: അടിമയുടെ ജീവിതം, ജീവിതത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്നവ, ശരീരം വിപണി ദൈവം, പ്രവാസികള്‍: ഭാഷയിലും ജീവിതത്തിലും, മുറിവേറ്റ ആഹ്ലാദങ്ങള്‍ ചരിത്രവും ജീവചരിത്രവും, ഇന്ദുലേഖയുടെ അനുജത്തിമാര്‍, സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങള്‍, ജര്‍മന്‍ സ്‌കെച്ചുകള്‍, പലപേരില്‍ ഒരു നഗരം (ട്രിച്ചി കുറിപ്പുകള്‍), ഒരിക്കലും പൂട്ടാത്ത മുറി, ആള്‍ദൈവങ്ങള്‍ അഥവാ അസംബന്ധ മനുഷ്യര്‍, എഴുത്തുമുറി, സത്യംപറയുന്ന പെരുംനുണയന്മാര്‍, ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട നുണകള്‍, ലങ്കന്‍ കാഴ്ചകള്‍, ഇന്തോനേഷ്യന്‍ ഡയറി, ഹിറ്റ്‌ലര്‍ എന്ന ഫുട്‌ബോള്‍ കോച്ച്, അനുഭൂതികളിലെ വര്‍ഗസമരം, മാധ്യമ മഹാസഖ്യം, സിനിമയുടെ ആത്മഗതം, ചരിത്രം ഒരു സമരായുധം, വന്മതില്‍ മുതല്‍ ബീഗ്ബെന്‍വരെ, ഹോങ്കോങ്ങ് ചൈനാവിശേഷങ്ങള്‍, ഓര്‍മകളുടെ തുറമുഖത്തുനിന്നും പുറപ്പെട്ട നാവികര്‍, കെ.പി.ആര്‍,പുരാതന നൗകയില്‍ തീരമണഞ്ഞ മുക്കുവര്‍, ജീവിതത്തിന്റെ ബഹുവചനം, രണ്ട് കൈ രണ്ട് വ്യവസ്ഥ, ഗുരു എസ് എന്‍ ഡി പി യോഗം വി-ട്ടതെന്തേ?, ഒറ്റരാത്രിയിലെ അതിഥികള്‍, അവന്‍ ഏപ്പോഴുത് വാഴ്ന്താന്‍, ചെ എന്ന ഫോട്ടോഗ്രാഫര്‍,സിനിമയിലെ കൊടുങ്കാറ്റുകള്‍, വിധേയത്വത്തിന്റെ എച്ചിലില, മോഡി ബ്രാന്‍ഡും കീറിപ്പറിഞ്ഞ പാദുകവും, ഓര്‍മകളുടെ ചുവരുകള്‍, കാറ്റില്‍ കെടാത്ത തീനാളം(അസര്‍ബൈജാന്‍), യാത്രയുടെ ഭ്രമണപഥം, സംഭവിക്കില്ല നാലാംലോക യുദ്ധം, പ്രതിപക്ഷം അല്ലാതാവുന്ന മാധ്യമങ്ങള്‍, തോക്കു വാങ്ങാന്‍ കലപ്പ വിറ്റവര്‍, മുള്ളുകൊണ്ട് നീറിയ റോസാപ്പൂക്കള്‍, ഗൊദാര്‍ദിന്റെ ദയാവധം, ജീവിതത്തിന്റെ ബഹുവചനം, 10 പൗണ്ടും മഴുവും, കോവിഡ് 19, ഹൃദയംപിളര്‍ന്ന ഗാസ തുടങ്ങിയവ പ്രധാന കൃതികള്‍. പി ജയരാജന്‍: തളരാത്ത പോരാളി, സദ്ദാം: നൂറ്റാണ്ടിന്റെ ബലി, കാസ്‌ട്രോ ക്യൂബ: വിപ്ലവത്തിന്റെ യൗവനങ്ങള്‍, മുല്ലപ്പെരിയാര്‍, വധശിക്ഷ: ഭരണകൂടം നടത്തുന്ന കൊലപാതകം, കോമ്രേഡ് എന്നീ പുസ്തകങ്ങള്‍ എഡിറ്റു ചെയ്തു. മികച്ച ജീവചരിത്രത്തിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്, വൈജ്ഞാനിക കൃതിക്കുള്ള അബുദാബി ശക്തി പുരസ്‌കാരം, ടെലിവിഷന്‍ സാഹിത്യ പരിപാടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2005ലെ വിഷ്വല്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്, 2019ലെ രാജീവന്‍ കാവുമ്പായി സ്മാരക പുരസ്‌കാരം, സമഗ്ര സംഭാവനയ്ക്കുള്ള 2015 ലെ തുളുനാട് 2020 ലെ കണ്ണാടി അവാര്‍ഡുകള്‍ എന്നിവ നേടി. ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍ 'വരലാത്രുടന്‍ പയനിത്ത മാമനിതര്‍' എന്ന പേരിലും ഗീബല്‍സ് ചിരിക്കുന്ന ഗുജറാത്ത് 'ഗീബല്‍സ് സിരിക്കും ഗുജറാത്ത്' എന്ന പേരിലും തമിഴിലും ഇറങ്ങി. 2006 ഒക്ടോബറില്‍ ഫ്രാങ്ക്ഫര്‍ട് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്തിരുന്നു. പ്രഭാകരന്റെ അന്ത്യത്തിനുശേഷം ശ്രീലങ്കയിലും യാത്ര ചെയ്തു. 2010 മാര്‍ച്ചില്‍ ജക്കാര്‍ത്തയില്‍ നടന്ന ഈസ്റ്റ് ഏഷ്യാമീഡിയാ പ്രോഗ്രാമില്‍ ഇന്ത്യന്‍ സംഘാംഗമായിരുന്നു. ചൈന, ഹോങ്കോങ്, മക്കാവോ, യുഎഇ,മലേഷ്യ, തായ്ലന്‍ഡ്, ബംഗ്ലാദേശ്, അസര്‍ബൈജാന്‍, ഒമാന്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചു. ഗോഡ്സെ, പാതി, ചാത്തമ്പള്ളി വിഷകണ്ഠന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു.ഡോ. ലേഖയാണ് ഭാര്യ. ഡോ. അനുലക്ഷ്മിയും അഖില്‍ശിവനും മക്കള്‍. മഹേഷ് മോഹന്‍കുമാര്‍ (ഇംഗ്ലണ്ട്) മരുമകന്‍.

Reviews

There are no reviews yet.

Be the first to review “Otta rathriyile Athidhikal – Anil Kumar AV”
Review now to get coupon!

Your email address will not be published. Required fields are marked *