- Home
- Brands
- Fayruza Raliya Edacheri

സുആദ് മുഹമ്മദ് അല്‍ സ്വബാഹ്
ഡോ. സുആദ് അല്‍ സബാഹ് 1942-ല്‍ ബസറയില്‍ ജനിച്ചു. കവയത്രി, എഴുത്തുകാരി, നിരൂപക എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. സമകാലിക അറബി സാഹിത്യകാരികളില്‍ ഏറെ പ്രസിദ്ധ കുവൈറ്റിലെ റോയല്‍ കുടുംബാംഗം. കെയ്റോ യൂണിവേഴ്സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും സറി യൂണിവേഴ്സിറ്റിയില്‍ നിന്നും ഗവേഷണ ബിരുദവും കരസ്ഥമാക്കി.
ഇരുപതോളം കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രണയം, സ്ത്രീ സ്വത്വം, പുരുഷാധിപത്യ വിമര്‍ശനം തുടങ്ങിയവയാണ് കവിതകളിലെ മുഖ്യവിഷയങ്ങള്‍. കവിതകള്‍ക്ക് പുറമെ ചരിത്രം, സാഹിത്യം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളില്‍ നിരവധി രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്.
ഫൈറൂസ റാളിയ എടച്ചേരി
കോഴിക്കോട് ജില്ലയിലെ എടച്ചേരിയില്‍ ജനനം. പിതാവ്: അഷ്റഫ് കെ.കെ. മാതാവ്: ജമീല. എടച്ചേരി നരിക്കുന്ന് യു.പി. സ്കൂള്‍, നാദാപുരം ടി.ഐ. എം. ഗേള്‍സ് ഹൈസ്ക്കൂള് എന്നിവിടങ്ങളില്‍ നിന്നായി സ്കൂള്‍ വിദ്യാഭ്യാസം. കടമേരി റഹ്മാനിയ്യ വുമണ്‍സ് കോളേജില്‍നിന്നും അറബിഭാഷയിലും സാഹിത്യത്തിലും ബിരുദം. ഇസ്ലാമികപഠനത്തില് ‘റാളിയ ബിരുദം. എം.ഇ.എസ്. മമ്പാട് കോളേജില്‍ നിന്നും അറബി ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. ‘ആകാശം തേടുന്ന വേരുകള്‍’ എന്നത് ആദ്യ കവിതാസമാഹാരം (2022). നിലവില്‍ കോഴിക്കോട് ഫറൂഖ് കോളേജില്‍ ടീച്ചിംങ് അസിസ്റ്ററ്റായി ജോലി ചെയ്യുന്നു.
വിലാസം :
കൂടത്താംകണ്ടിയില്,
എടച്ചേരി പി.ഒ, വടകര,
കോഴിക്കോട് – 673 502.
ഈമെയില്‍: fayruzaraliya857@gmail.com
“Pennu Kavithayanu Kavitha Pennum by Souad Mohammad Al Sabah – Translated by Fayruza Raliya Edacheri” has been added to your cart. View cart
Showing the single result