കെ.എന്‍. കുട്ടി കടമ്പഴിപ്പുറം അധ്യാപകന്‍, മുപ്പത്തിനാല് ബാലസാഹിത്യകൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2005-ല്‍ അധ്യാപക കലാസാഹിത്യസമിതി അവാര്‍ഡ്, 2006-ല്‍ ഡോ. അംബേദ്കര്‍ നാഷണല്‍ ഫെലോഷിപ്പ് അവാര്‍ഡ്, 2015-ല്‍ സംസ്ഥാന ഗുരുശ്രേഷ്ഠ അവാര്‍ഡ്, 2017-ല്‍ ഡോ. അംബേദ്കര്‍ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹനായിട്ടുണ്ട്. 2007-ല്‍ എസ്.എസ്.എ. കുട്ടികളുടെ അധികവായനയ്ക്കായി എഴു ബാലസാഹിത്യകൃതികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. 2015-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയില്‍ പ്രിലിമിനറി അംഗമായിരുന്നു. അകാശവാണിയില്‍ കുട്ടികള്‍ക്കുവേണ്ടി കഥ പറയാറുണ്ട്. ഒരു മടക്കയാത്ര, സവിധേ ഗജത എന്നീ ചെറുകഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018-ല്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക ചെറുകഥാ സമ്മാനം ലഭിച്ചിട്ടുണ്ട്. ഭാര്യ : രാജമ്മ, എന്‍ മക്കള്‍ : ഐശ്വര്യ കെ.എന്‍, ആര്യ കെ.എന്‍
വിലാസം : കുണ്ടുവംപാടം പാലക്കാട് – 678633. ഫോണ്‍ : 9447962743 knkuttykatampazhipuram@gmail.com