സ്വദേശം മലപ്പുറം ജില്ലയിലെ അരീക്കോട്. ജനനം 1966 മെയ് 22ന്. മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്‌കൂള്‍, എം.ഇ.എസ്. മമ്പാട് കോളേജ്, കോ-ഓപറേറ്റീവ് കോളേജ് മഞ്ചേരി, സൈക്കോളജിക്കല്‍ കൗണ്‍സിലിംഗില്‍ പി.ജി.ഡി.പി.സി ഡിഗ്രി. അധ്യാപനത്തോടൊപ്പം സ്‌കൂള്‍, കോളേജ് തലങ്ങളിലും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മറ്റു വിവിധ മേഖലകളിലും ആയിരത്തിലധികം മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്.
സിനിമ-സീരിയല്‍ അഭിനയരംഗത്തും നാടകരചനാരംഗത്തും സംഗീതസംവിധായകനായും ടിവി അവതാരകനായും കഴിവു തെളിയിച്ച സുഹൈലിന് യുണൈറ്റഡ് ഹ്യൂമണ്‍ കെയര്‍ ഇന്റര്‍നാഷണല്‍ യു.എസ്.എയുടെ മഹാത്മാഗാന്ധി പീസ് പുരസ്‌കാരം(2018), സേവ് അരീക്കോട് അച്ചീവ്‌മെന്റ് അവാര്‍ഡ്, സാംസ്‌കാരിക സഞ്ചാരം-തനിമ കലാസാഹിത്യവേദി പുരസ്‌കാരം, പ്രിയദര്‍ശിനി കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ മാന്‍ ഓഫ് മോട്ടിവേഷന്‍ പുരസ്‌കാരം, റൈസ് സ്‌കൂള്‍ ഓഫ് മോട്ടിവേഷന്‍ പുരസ്‌കാരം, വോയ്‌സ് പ്രവാസി കൂട്ടായ്മയുടെ മാന്‍ ഓഫ് ഇന്‍സ്പിരേഷന്‍ പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി അറിവ് പുസ്തക പുരസ്‌കാരം, നാഷനല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ പുസ്തക പുരസ്‌കാരം, യുവകലാ സാഹിതി കലാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കൃതികള്‍ : മിടുക്കരാവാന്‍ 100 നല്ല പാഠങ്ങള്‍ ജീവിതവിജയം അറിവും തിരിച്ചറിവും പ്രണയമഴക്കാലം ജനനം മുതല്‍ മരണം വരെ ഭാര്യ : റാഷിദ മക്കള്‍ : നൈജല്‍ഹാന്‍ ഹെഗിന്‍ഹാന്‍ വിലാസം : ‘ആഗ്‌നസ്’ കൊഴക്കോട്ടൂര്‍ അരീക്കോട് പി.ഒ., 673 639 മലപ്പുറം ജില്ല. samareacodeartist@gmail.com Ph: 9447163259
“Midukkaravan 100 Nalla Padangal” has been added to your cart. View cart