മുഹമ്മദ് ഹനീഫ് തളിക്കുളം
തൃശൂര്‍ ജില്ലയിലെ തളിക്കുളം സ്വദേശി. പരേതനായ വലിയകത്ത് ഉമ്മര്‍ ഹാജിയുടെയും ഉമ്മത്തിക്കുട്ടിയുടെയും അഞ്ച് മക്കളില്‍ നാലാമന്‍. തളിക്കുളം എസ്.എന്‍.വി.യു.പി സ്‌കൂള്‍, തളിക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, നാട്ടിക ശ്രീനാരായണ കോളേജ്, തൃപ്രയാര്‍ അഥീന കോളേജ് എന്നിവിടങ്ങളില്‍ പഠനം. സൗദിഅറേബ്യയിലും യു.എ.ഇ.യിലുമായി രണ്ട് പതിറ്റാണ്ട് പിന്നിട്ട പ്രവാസം. ഐ.ടി. ടെക്നീഷ്യനായി ദുബായ് യൂണിയന്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു. ദുബായിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം. നിലവില്‍ ദുബായ് കെ.എം.സി.സി. തൃശൂര്‍ ജില്ലാ സെക്രട്ടറി. എഴുത്തും വായനയും പ്രസംഗവും നാടകവും യാത്രയുമൊക്കെയാണ് ഇഷ്ടവിഷയങ്ങള്‍.
ഭാര്യ: ബിന്‍സിയ ഹനീഫ് അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാണ്. മക്കള്‍ അമാന മര്‍ജാന്‍, ഹൈഫ മര്‍ജാന്‍, അലൈന മര്‍ജാന്‍
വിലാസം:
വലിയകത്ത് ഗ്രീനറി
എരണേഴത്ത് ടെമ്പിള്‍ റോഡ്
തളിക്കുളം പോസ്റ്റ്
തൃശൂര്‍ 680569
ഫോണ്‍: 96455 60787
വാട്ട്‌സ് ആപ്പ്: 00971 50 9846161
Chat with Us