- Home
- Brands
- Mustafa Lutfi al-Manfaluti
മുസ്തഫാ ലുത്വ്ഫി മന്‍ഫലൂത്വി
അറബ് കഥാലോകത്ത് പ്രഗത്ഭനായ എഴുത്തുകാരന്. 1876ല്‍ ഈജിപ്തിലെ ഉസ്യൂത്വില്‍ ജനിച്ചു. ലോകപ്രശസ്തമായ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി. അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനുമായ മുഹമ്മദ് അബ്ദുവിന്റെ അരുമശിഷ്യനായിരുന്നു. അറബി പത്രമായ അല്‍ മുവയ്യിദില്‍ എഴുതിത്തുടങ്ങി. ഇതിലെഴുതിയ കഥകളാണ് പിന്നീട് ”നദറാത്ത്” ”അബ്റാത്ത്” എന്നീ പുസ്തകങ്ങളായി മാറിയത്.
മന്‍ഫലൂത്വിയുടെ കഥകള്‍ മനുഷ്യനന്മയെ ഉണര്‍ത്തുന്നവയും സമസൃഷ്ടികളുടെ വ്യഥകളും വേദനകളും വായനക്കാര്‍ക്ക് പകര്‍ന്ന് നല്കുന്നവയുമാണ്. അദ്ദേഹം വിവിധ ഭാഷകളില്‍ നിന്ന് അറബിയിലേക്ക് ധാരാളം കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കുറഞ്ഞ പ്രായത്തിനിടയില്‍ കനപ്പെട്ട കഥകള്‍ സമ്മാനിച്ച മന്‍ഫലൂത്വി 1924ല്‍ മരണമടഞ്ഞു.