- Home
- Brands
- Rahman Vazhakkad
റഹ്മാന്‍ വാഴക്കാട്
മലപ്പുറം ജില്ലയില്‍ സെയ്തലവി-സുബൈദ എന്നിവരുടെ മകനായി വാഴക്കാട് ജനനം. വാഴക്കാട് ദാറുല്‍ ഉലുമില്‍ അഫ്‌സല്‍ ഉലമ, ഫാറൂഖ് റൗളത്തുല്‍ ഉലൂമില്‍ നിന്നും പി.ജി, അലീഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം. എ. അറബിക്, കൊല്ലം ഗവ. ട്രെയിനിങ്ങ് കോളേജില്‍ നിന്നും ഭാഷാ ട്രെയിനിങ്. 1990 മുതല്‍ കോഴിക്കോട് ആകാശവാണിയിലൂടെ മുസ്ലീം ഭക്തിഗാനവും ദൂരദര്‍ശനിലൂടെ മാപ്പിളപ്പാട്ടും അവതരിപ്പിച്ചു വരുന്നു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം, യൂണിവേഴ്‌സിറ്റി, സി.ബി.എസ്.സി. കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി മാപ്പിള കലകളിലെ വിധികര്‍ത്താവ്. വിവിധ ചാനലുകളില്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ആല്‍ബങ്ങള്‍ക്കുവേണ്ടി ശബ്ദം നല്‍കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും സദ്ഗുരു പുരസ്‌ക്കാരം, ചാന്ദ്പാഷ പുരസ്‌ക്കാരം എന്നിവ ലഭിച്ചു. മാപ്പിള കലകളെ സംബന്ധിച്ച് വിവിധ കോളേജുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.ജി. ബോര്‍ഡ് മെമ്പറായിരുന്നു. 1991 മുതല്‍ 2020 മെയ് വരെ വാഴക്കാട് ദാറുല്‍ ഉലൂം അറബിക്‌കോളേജിലെ അദ്ധ്യാപകനായിരുന്നു. വിവിധ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഭാര്യ: ഷമീമ റഹ്മാന്‍. മക്കള്‍: അഷീര്‍ റഹ്മാന്‍, അബല്‍ റഹ്മാന്‍, അസല്‍ റഹ്മാന്‍, അഫ്‌റാ റഹ്മാന്‍.
വിലാസം:
ഇശല്‍ മഹല്‍,
പി.ഒ. വാഴക്കാട്,
പിന്‍ – 673640,
9048642742,
rahmanvazhakkad@gmail.com