Product Filter

സജീദ് ഖാന്‍ പനവേലില്‍

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി സ്വദേശി. മാധ്യമ പ്രവര്‍ത്തകന്‍, ചെറുകഥാകൃത്ത്, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ പ്രസിദ്ധനാണ്. ഖത്തര്‍ മലയാളി ഡയറക്ടറി, ചീഫ് എഡിറ്ററായിരുന്നു. സര്‍വ്വ വിജ്ഞാനകോശം ഉള്‍പ്പടെ നിരവധി പ്രമുഖ കൃതികള്‍ എഡിറ്റു ചെയ്തിട്ടുണ്ട്. ഭാര്യ: നസീമാ ഖാന്‍. മക്കള്‍: സഹീന്‍ എസ്. ഖാന്‍, ഇനൂജ സജീദ്, മുഹമ്മദ് നസീം. മരുമകന്‍ : എം. നഹാസ്. കൊച്ചുമകന്‍: മുഹമ്മദ്.

പ്രധാനകൃതികള്‍:
വെല്ലുവിളികള്‍ കാണാപ്പുറങ്ങള്‍ (ലേഖനങ്ങള്‍)
അന്ധത നിറയുന്നത് (ചെറുകഥാ സമാഹാരം)
പ്രഭാകരന്‍ ഒരു ഫ്രെയിമിലും ഒതുങ്ങുന്നില്ല (ചെറുകഥാ സമാഹാരം)
പഠിക്കുക, പരിശീലിപ്പിക്കുക (വ്യക്തിത്വ വികസനം)
പൂവിടും താഴ്‌വര (നോവലെറ്റ്)
അമ്മയും ഷൈജയും പിന്നെയൊരച്ഛനും (നോവലെറ്റ്)
ചെറുകഥയുടെ ഭാഷ (പഠനം)
ബുദ്ധപുരത്തിന്റെ കഥ പത്മകുമാരിയും ഹബീബ് മുഹമ്മദും ചേര്‍ന്ന് ഒരു രാത്രി കൊണ്ടെഴുതിയത്. (നോവല്‍)

ജീവചരിത്രങ്ങള്‍:
ഡോ. എ.പി.ജെ. അബ്ദുല്‍ കലാം
ബ്രഹ്‌മശ്രീ ചോലയില്‍ കുഞ്ഞുമാമി വൈദ്യര്‍
ഡോ. മൂസക്കുഞ്ഞി
ഡോ. ടി.പി.എം. ഇബ്രാഹിം ഖാന്‍
ഡോ. സി.പി. ബാവ ഹാജി-പ്രവാസവും പ്രചോദനവും
ഡോ. എ. യൂനുസ് കുഞ്ഞ്
അഡ്വ. അബ്ദുള്ള സോണ
അനിയന്‍ തലയാറ്റുംപിള്ളി കഥ, കാലം, കാഴ്ചപ്പാട്

വിലാസം:
പനവേലില്‍
കാര്‍ത്തികപ്പള്ളി – 690516
ആലപ്പുഴ ജില്ല.
ഫോണ്‍: 9847146721