Product Filter

സൂര്യാഗോപി

1987ല്‍ ജനനം. അച്ഛന്‍ പി.കെ.ഗോപി, അമ്മ കോമളം. കലാലയ സാഹിത്യ മത്സരങ്ങളിലൂടെ എഴുത്തുരംഗത്തുവന്നു. ആദ്യപുസ്തകം പൂര്‍ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. ‘പൂക്കളെ സ്‌നേഹിച്ച പെണ്‍കുട്ടി’. ‘ഉപ്പുമഴയിലെ പച്ചിലകള്‍’ എന്ന കഥാസമാഹാരത്തിന് 2016ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം ലഭിച്ചു. എസ്ബിടി അവാര്‍ഡ്, മാധ്യമം വെളിച്ചം അവാര്‍ഡ്, മനോരമ ശ്രീ കഥാ അവാര്‍ഡ്, കലാകൗമുദി കഥാമാസിക അവാര്‍ഡ് മുട്ടത്തുവര്‍ക്കി കലാലയ കഥാ അവാര്‍ഡ്, ഇപി സുഷമ എന്‍ഡോവ്‌മെന്റ ് അവാര്‍ഡ്, അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌കാരം, ഉറൂബ് ചെറുകഥാ അവാര്‍ഡ്, ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം കഥാ സമ്മാനം, കോഴിശ്ശേരി ബാലരാമന്‍ യുവ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സോഷ്യോളജിയില്‍ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തരബിരുദവും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി . ഇപ്പോള്‍ തേവര സേക്രട്ട് ഹാര്‍ട്ട്‌സ് കോളേജില്‍ അധ്യാപിക. ഡോ. ആര്യഗോപി സഹോദരിയാണ്.

e-mail: sooryagopi@gmail.com

Showing the single result