KAAMUKI KADUVA

110.00

കാമുകിക്കടുവ
(കഥകള്‍)

സൂര്യാഗോപി

പേജ്: 120

 

ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും
പരിപക്വമായ നര്‍മ്മം ഈ എഴുത്തുകാരിക്ക് കൈവന്നത് അത്ഭുതമാണ്. ആക്ഷേപഹാസ്യത്തിന്റ ഏറ്റവും സംശുദ്ധമായ പട്ടുനൂലുകൊണ്ട്് നെയ്‌തെടുത്ത ആഖ്യാനങ്ങളാണിവ.
നാം അനര്‍ഘങ്ങളെന്നു കരുതുന്ന മൂല്യങ്ങളുടെയും മാതൃത്വം,സാഹോദര്യം,
ദയ, നിസ്വാര്‍ത്ഥത, ചാരിത്ര്യം, ആദരം, സ്‌നേഹം പോലും
നാം നിധികളായി കണക്കാക്കുന്ന നീക്കിയിരുപ്പുകളുടെയും ഓര്‍മ്മയും കൃതജ്ഞതയും കൈവിട്ട പൊള്ളത്തരവും കൊള്ളരുതാത്ത ആന്തരാര്‍ത്ഥങ്ങളും ചുണ്ടറ്റത്തെ ചെറുചിരിയായി നമുക്ക് പകര്‍ന്നുതരുന്ന കൈത്തഴക്കം അത്ര സാധാരണമൊന്നുമല്ലല്ലൊ.

സി. രാധാകൃഷ്ണന്‍ (അവതാരിക)

110.00

Add to cart
Buy Now
Categories: , ,

ജെന്നി മാര്‍ക്‌സിന്റെ അടര്‍ന്നുവലിഞ്ഞ തള്ളവിരല്‍നഖവും, ഊരിവീണ കാതില്‍പ്പൂവുകളും, ചര്‍മ്മമടര്‍ന്നു പിഞ്ഞിയ കണങ്കാലും, മുറിഞ്ഞ കീഴ്ച്ചുണ്ടും ഫ്‌ളാറ്റിന്‍ജനാലകളില്‍ വന്നുതട്ടി. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ മുറിഞ്ഞുപഴുത്ത കഴുത്തും, തേറ്റയാഴ്ന്നു ചീര്‍ത്ത അടിവയറും, കയര്‍ വലിഞ്ഞു ചീന്തിയ വിളര്‍ത്ത കൈകളും എല്ലാ രാത്രിയിലും അച്ഛന്‍മാരുടെ നെഞ്ചിന്‍ചൂടിലേക്ക് ചരല്‍ക്കല്ലുകളെറിഞ്ഞു. സില്‍വിയാപ്ലാത്തിന്റെ ചതഞ്ഞറ്റുപോയ
വാരിയെല്ലുകളും, കീറിപ്പോയ തുടകളും ചീഞ്ഞ് സുതാര്യമായ കണ്‍പോളകളും
ശവഗന്ധവുമായി പത്താംനില വഴി
താഴേക്ക് പിച്ചവെച്ചു.

Brand

SURYA GOPI

സൂര്യാഗോപി 1987ല്‍ ജനനം. അച്ഛന്‍ പി.കെ.ഗോപി, അമ്മ കോമളം. കലാലയ സാഹിത്യ മത്സരങ്ങളിലൂടെ എഴുത്തുരംഗത്തുവന്നു. ആദ്യപുസ്തകം പൂര്‍ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. 'പൂക്കളെ സ്‌നേഹിച്ച പെണ്‍കുട്ടി'. 'ഉപ്പുമഴയിലെ പച്ചിലകള്‍' എന്ന കഥാസമാഹാരത്തിന് 2016ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം ലഭിച്ചു. എസ്ബിടി അവാര്‍ഡ്, മാധ്യമം വെളിച്ചം അവാര്‍ഡ്, മനോരമ ശ്രീ കഥാ അവാര്‍ഡ്, കലാകൗമുദി കഥാമാസിക അവാര്‍ഡ് മുട്ടത്തുവര്‍ക്കി കലാലയ കഥാ അവാര്‍ഡ്, ഇപി സുഷമ എന്‍ഡോവ്‌മെന്റ ് അവാര്‍ഡ്, അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌കാരം, ഉറൂബ് ചെറുകഥാ അവാര്‍ഡ്, ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം കഥാ സമ്മാനം, കോഴിശ്ശേരി ബാലരാമന്‍ യുവ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സോഷ്യോളജിയില്‍ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തരബിരുദവും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി . ഇപ്പോള്‍ തേവര സേക്രട്ട് ഹാര്‍ട്ട്‌സ് കോളേജില്‍ അധ്യാപിക. ഡോ. ആര്യഗോപി സഹോദരിയാണ്. e-mail: sooryagopi@gmail.com

Reviews

There are no reviews yet.

Be the first to review “KAAMUKI KADUVA”
Review now to get coupon!

Your email address will not be published. Required fields are marked *