Product Filter

തനൂറ സ്വേത മേനോന്‍

1986 ഏപ്രില്‍ 27-ന് എറണാകുളത്ത് ജനിച്ചു. പ്രൈമറി വിദ്യാഭ്യാസം ജി.വി.എച്ച്.എസ് ചോറ്റാനിക്കര, പ്ലസ് ടു വിദ്യാഭ്യാസം ജി.വി.എച്ച്.എസ് തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായി പൂര്‍ത്തീകരിച്ചു. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ബംഗ്ലൂരു യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൂര്‍ത്തിയാക്കി. 2009-ല്‍ സ്വന്തമായി ബിസിനസ് ആരംഭിച്ചു. ഇപ്പോള്‍ ‘തനൂറ ബ്രൈഡല്‍ വെയര്‍’, ‘സേറാ കിഡ്‌സ്’, ‘കൊറോട്ടി ഇംഗ്ലണ്ട്’ എന്നീ മൂന്ന് ബ്രാന്റുകളുടെ മാനേജിങ് ഡയറക്ടര്‍ ആണ്.

പിതാവ്: എന്‍.കെ.ബി. മേനോന്‍
മാതാവ്: ശ്രീദേവി
സഹോദരന്‍: സഞ്ജയ് മേനോന്‍
മക്കള്‍: ഷാഹിന്‍, ഷേഹ, അഷ്വിന്‍

Showing the single result