- Home
- Brands
- V.U. Radhakrishnan

വി.യു. രാധാകൃഷ്ണന്‍
തൃശൂര്‍ ജില്ലയിലെ പോട്ടോരാണ് സ്വദേശം. അച്ഛന്‍ വി.യു. ഉണ്ണി, അമ്മ എം. മാധവി (ഹമലേ). തിരൂര്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍, പൂങ്കുന്നം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്, തൃശൂര്‍ ഗവ. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം.എസ്.സി. ബി.എഡ്. ബിരുദധാരി, ജേര്‍ണലിസത്തില്‍ പി.ജി.ഡിപ്ലോമ. ഹയര്‍ സെക്കണ്ടറി ബോട്ടണി അധ്യാപകനായി ജോലി ചെയ്തുവരുന്നു. ആകാശവാണിയില്‍ പരിസ്ഥിതി സംബന്ധിയായ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങളിലും പരിസ്ഥിതി ലേഖനങ്ങളും കുറിപ്പുകളും എഴുതിവരുന്നു. കൃതികള്‍: ജന്മനക്ഷത്ര സസ്യങ്ങള്‍, കൃഷ്ണപ്രിയ സസ്യങ്ങള്‍, മഹാവൃക്ഷങ്ങള്‍, ഔഷധ സസ്യലോകം, വിവിധയിനം സസ്യങ്ങള്‍, സസ്യലോകപര്യടനം, കടലിന്റെ കണ്‍മണികള്‍, പാലക്കാടന്‍ പര്യടനം, ഭൂമിപുത്രി (നോവല്‍), ഇരിപ്പിടങ്ങള്‍ (കഥാസമാഹാരം) കൃഷ്ണം, കൃഷ്ണായനം (നോവല്‍).
ഭാര്യ : എ.വി. രെജി (അധ്യാപിക)
മക്കള്‍ : സൂരജ് വി.ആര്‍, ലക്ഷ്മിപ്രിയ വി.ആര്‍.
വിലാസം:
വെട്ടിക്കാട്ടുവളപ്പില്‍,
പി.ഒ. പോട്ടോര്‍,
തൃശൂര്‍-680581
മൊബൈല്‍ : 9495420479
E-mail : vuradhakrishnan@gmail.com